"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

കാലാവസ്ഥാ വ്യതിയാനം നേരിടാൻ സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ് വരുന്നു. വിവിധ വകുപ്പുകളുടെ ഫണ്ടുകൾ ഏകോപിപ്പിച്ച് ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കും. സംസ്ഥാനത്ത് 28% മഴക്കുറവും താപനിലയിൽ രണ്ട് ഡിഗ്രി വർധനവും. എൽ നിനോ പ്രതിരോധത്തിന് എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ കർമപദ്ധതി. നിർണായക തീരുമാനം കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിതല യോഗത്തിൽ

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തിരുവനന്തപുരം: എൽ നിനോ ഉൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥാ വ്യതിയാനങ്ങൾ കാർഷിക മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ സംസ്ഥാനതലത്തിൽ പ്രത്യേക മോണിറ്ററിങ് യൂണിറ്റ് രൂപീകരിക്കുന്നു. വിവിധ സർക്കാർ വകുപ്പുകൾ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നബാർഡ് തുടങ്ങിയ ഏജൻസികളെ ഉൾപ്പെടുത്തിയാണ് യൂണിറ്റ് പ്രവർത്തിക്കുക. 

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ഹ്രസ്വ-ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിലവിലുള്ള വിവിധ ഫണ്ട് സ്രോതസ്സുകൾ ഏകോപിപ്പിച്ച് വിനിയോഗിക്കാനും കൃഷിമന്ത്രി ടി. സിദ്ദിഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

ജലസ്രോതസ്സുകളുടെ സംരക്ഷണം, തോടുകളുടെയും കുളങ്ങളുടെയും പുനരുദ്ധാരണം, ഡ്രിപ്പ് ഇറിഗേഷൻ, മഴവെള്ള സംഭരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കും. കാർഷിക മേഖലയിൽ ഹരിതാവരണം വർദ്ധിപ്പിച്ച് മണ്ണിലെ ഈർപ്പം നിലനിർത്താനും നേരിട്ടുള്ള സൂര്യതാപത്തിന്റെ ആഘാതം കുറയ്ക്കാനുമുള്ള പദ്ധതികൾ കർമപദ്ധതിയിൽ ഉൾപ്പെടുത്തും. 

നിലവിൽ സംസ്ഥാനത്ത് 28 ശതമാനം മഴക്കുറവുണ്ടെന്നും ചിലയിടങ്ങളിൽ അന്തരീക്ഷ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായി കുട്ടനാടിനായി ജലവിഭവ, റവന്യൂ വകുപ്പുകളുമായി ആലോചിച്ച് പ്രത്യേക ദൗത്യം രൂപീകരിക്കും.

എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ വകുപ്പുതല യോഗം ചേർന്ന് പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പദ്ധതികൾ തയ്യാറാക്കും. പഞ്ചായത്ത് തലത്തിലും ഇതിന്റെ രൂപരേഖ നടപ്പാക്കും. പ്രകൃതിദത്ത നീരൊഴുക്കുകൾ സംരക്ഷിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി അറിയിച്ചു.

വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മ പരിഹരിച്ച് ജലസംരക്ഷണം, ബണ്ട് സംരക്ഷണം, വെള്ളപ്പൊക്ക പ്രതിരോധം, കാർഷിക കലണ്ടർ എന്നിവ സമയബന്ധിതമായി നടപ്പാക്കാൻ ജലവിഭവ വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. 

പ്രളയാനന്തര വെല്ലുവിളികൾ നേരിടാൻ നീരൊഴുക്കുകൾ സംരക്ഷിക്കുന്നതിനും വെള്ളപ്പൊക്ക ആഘാതം കുറയ്ക്കുന്നതിനും കാർഷിക അഭിവൃദ്ധി ഫണ്ട് ഫലപ്രദമായി വിനിയോഗിക്കുമെന്നും ആവശ്യമായ നിയമഭേദഗതികൾ കൊണ്ടുവരുമെന്നും റവന്യൂ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. 

ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, തദ്ദേശ പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ, കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Get more updates from Pudukad News on Google