"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

തൃശ്ശൂരിൽ 14കാരിയെ പീഡിപ്പിച്ച കേസ്: പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയ സ്ത്രീക്കെതിരെ കേസെടുത്തു | Thrissur minor survivor threatened

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

Thrissur minor survivor threatened

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എംഡിഎംഎ നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ സ്ത്രീക്കെതിരെ പുതുക്കാട് പൊലീസ് കേസെടുത്തു (Thrissur minor survivor threatened). ഞെള്ളൂർ താഴത്ത് വീട്ടിൽ സംഗീതയ്ക്കെതിരെയാണ് നടപടി.

അതിജീവിതയുടെ വീട്ടിലെത്തിയ സംഗീത, പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരായ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും ഭീഷണിപ്പെടുത്തിയതായുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

എംഡിഎംഎ നൽകി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
14കാരിയെ എംഡിഎംഎ നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കല്ലൂർ സ്വദേശി അമൽകൃഷ്ണ (20), പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, പെൺകുട്ടിയെ കുഴൽപ്പണക്കടത്തിന് ഉപയോഗിച്ചെന്ന കേസിൽ അമൽകൃഷ്ണയുടെ സഹോദരൻ അതുൽകൃഷ്ണയെയും (25) അറസ്റ്റ് ചെയ്തിരുന്നു.

കേസുകളുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം തുടരുകയാണ്.

Story Summary:
Puthukkad police have registered a case against Sangeetha of Nellur following a complaint that she threatened a 14-year-old survivor and demanded the withdrawal of a complaint against a minor accused in a sexual assault case. Police had earlier arrested a 20-year-old man and a minor in connection with the alleged sexual assault after giving the girl MDMA. The man’s brother was also arrested in a separate case involving the alleged use of the girl for cash smuggling.

Get more updates from Pudukad News on Google