മാസപ്പടി കേസ്: കെ.എം. ഷാജഹാനെ വിമർശിച്ച് ഹൈക്കോടതി; ആദ്യം പൊലീസിനെ സമീപിക്കണമെന്ന് നിർദേശം | Kerala High Court

Current: മലയാളം

കൊച്ചി: മാസപ്പടി കേസിൽ പരാതിക്കാരനായ കെ.എം. ഷാജഹാനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി (Kerala High Court). കോടതിയെ നിയമം പഠിപ്പിക്കാൻ കെ.എം. ഷാജഹാൻ വരേണ്ടതില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പൊലീസിന് പരാതി നൽകിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
പരാതിയുമായി ബന്ധപ്പെട്ട് ആദ്യം പൊലീസിനെയാണ് സമീപിക്കേണ്ടതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊലീസ് നടപടിയെടുത്തില്ലെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സമീപിക്കണം. അതിനുശേഷം സ്വകാര്യ അന്യായവുമായി മജിസ്ട്രേറ്റിനെ സമീപിക്കാമെന്നും കോടതി വിശദീകരിച്ചു.
സ്വകാര്യ അന്യായം ലഭിച്ചാൽ മജിസ്ട്രേറ്റ് പരാതി പൊലീസിന് കൈമാറേണ്ടതാണെന്നും ഇതാണ് രാജ്യത്തെ നിയമനടപടിയെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
സിംഗിൾ ബെഞ്ച് ഉത്തരവിനെക്കുറിച്ചും ചോദ്യം
സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് എങ്ങനെയാണ് അന്തിമമാകുകയെന്നും ഹൈക്കോടതി ചോദിച്ചു. സിംഗിൾ ബെഞ്ചിന് മുകളിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും അതിനുമുകളിൽ സുപ്രീംകോടതിയുമുണ്ടെന്ന് കോടതി ഓർമിപ്പിച്ചു.
മാധ്യമങ്ങളും പൊതുസമൂഹവും ഒരാളെ പിന്തുണച്ചേക്കാം. എന്നാൽ അത്തരം പിന്തുണ ഹൈക്കോടതിക്ക് ബാധകമല്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിൽ സ്വീകരിക്കേണ്ട നിയമനടപടികളെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയത്.
Story Summary:
The Kerala High Court’s Division Bench strongly criticised K.M. Shajahan in connection with the monthly payment case involving the alleged financial dealings between CMRL and Exalogic. The court asked whether he had first approached the police and outlined the legal steps to be followed before moving a magistrate with a private complaint.






