"> Skip to content
Sample Header Banner
October 26, 2026
⌕
Breaking

അർധരാത്രിയിൽ പെൺസുഹൃത്തിനെ കാണാനെത്തി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ പിടികൂടി മർദിച്ച് നാട്ടുകാർ | Bihar ward member assaulted

October 26, 2026
Share this post to
🌐 Select your Language:

Current: മലയാളം

crime

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പട്ന: അർധരാത്രിയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ വാർഡ് മെമ്പറെ നാട്ടുകാർ പിടികൂടി മർദിച്ചു (Bihar ward member assaulted). ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിലെ ബെട്ടിയയിലാണ് സംഭവം. പ്രദേശവാസിയായ യുവതിയുമായി വാർഡ് മെമ്പർ പ്രണയത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

അർധരാത്രിയോടെ ഇയാൾ യുവതിയുടെ വീട്ടിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രദേശവാസികൾ വീടിന് മുന്നിൽ തടിച്ചുകൂടുകയായിരുന്നു. തുടർന്ന് വീടിന്റെ വാതിൽ തുറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കട്ടിലിനടിയിൽ ഒളിച്ച നിലയിൽ കണ്ടെത്തി
വീടിനുള്ളിൽ കയറി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ഒളിച്ചിരിക്കുന്ന വാർഡ് മെമ്പറെ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ഇയാളെ പുറത്തേക്ക് വലിച്ചിറക്കിയ ആൾക്കൂട്ടം മർദിക്കുകയായിരുന്നു.

വാർഡ് മെമ്പറെ നാട്ടുകാർ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പൊലീസ് കസ്റ്റഡിയിലെടുത്തു
സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വാർഡ് മെമ്പറെ കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Story Summary:
A ward member was allegedly caught and assaulted by local residents after arriving at a woman’s house at midnight in Bettiah, West Champaran district, Bihar. According to local residents, he was in a relationship with the woman. Police took him into custody and questioned him about the incident.

Get more updates from Pudukad News on Google