ലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ലഹരിവിരുദ്ധ സംഗമം ഒക്ടോബര്‍ 30ന്. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിര്‍വ്വഹിക്കും

Current: മലയാളം

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തകരുടെ സംഗമം സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പരുമലയിൽ നടക്കുന്ന സമ്മേളനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വര്‍ഗീസ് അമയില്‍, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ പങ്കെടുക്കും.
ലഹരി വിരുദ്ധ പോരാളികളെ ചടങ്ങിൽ ആദരിക്കും.
സംസ്ഥാന സർക്കാരിന്റെ തൂഫാന് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും, ഇനി പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്കും സമ്മേളനത്തില്‍ പങ്കെടുക്കാം.
ആത്മീയ സംഘടനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവർക്കും സമ്മേളനത്തിന്റെ ഭാഗമാകാം.
ലഹരിമുക്ത കേരളത്തിനായി കൈകോര്‍ക്കാനും പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുമുള്ള പ്രചോദനവേദിയാണ് ഈ സംഗമമെന്ന് അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.





