"> Skip to content
Sample Header Banner
October 29, 2026
⌕
Breaking
സുപ്രീം കോടതിയുടെ അഭ്യർത്ഥന കേവലം മര്യാദയല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവ്; വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്ന് ട്രൈബ്യൂണലുകൾക്ക് കോടതിയുടെ കർശന മുന്നറിയിപ്പ്   •  ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും   •  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു   •  ‘പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി   •  യു.പി കൗൺസിൽ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ബി.ജെ.പിയെയും ഉപമുഖ്യമന്ത്രിയെയും പരിഹസിച്ച് അഖിലേഷ് യാദവ്; ‘പി.ഡി.എ’യുടെ വിജയത്തിൽ കേശവ് പ്രസാദ് മൗര്യ ഉള്ളിൽ സന്തോഷിക്കുകയാണെന്ന് പരിഹാസം, വാരണാസിക്ക് പിന്നാലെ ഗോരഖ്പൂരിലും ബി.ജെ.പി നേരിട്ടത് ധാർമ്മിക പരാജയമെന്ന് ആരോപണം   •  

യു.പി കൗൺസിൽ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ബി.ജെ.പിയെയും ഉപമുഖ്യമന്ത്രിയെയും പരിഹസിച്ച് അഖിലേഷ് യാദവ്; ‘പി.ഡി.എ’യുടെ വിജയത്തിൽ കേശവ് പ്രസാദ് മൗര്യ ഉള്ളിൽ സന്തോഷിക്കുകയാണെന്ന് പരിഹാസം, വാരണാസിക്ക് പിന്നാലെ ഗോരഖ്പൂരിലും ബി.ജെ.പി നേരിട്ടത് ധാർമ്മിക പരാജയമെന്ന് ആരോപണം

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ കൗണ്‍സില്‍ (എം.എല്‍.സി) തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പിയെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെയും പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. 


പ്രതീക്ഷിച്ചത്ര സീറ്റുകളില്‍ ബി.ജെ.പി ജയിച്ചില്ലെന്നും, ജയിക്കാന്‍ പാടില്ലാത്ത സീറ്റുകളില്‍ പോലും സമാജ്വാദി പാര്‍ട്ടി വിജയിച്ചെന്നുമുള്ള മൗര്യയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ‘പി.ഡി.എയുടെ (പിന്നാക്ക, ദളിത്, ന്യൂനപക്ഷ) വിജയത്തില്‍ അദ്ദേഹം മനസ്സില്‍ സന്തോഷിക്കുകയാണെന്ന്’ അഖിലേഷ് തിരിച്ചടിച്ചത്. 


‘വീട് വിട്ടുപോയി എന്നതുകൊണ്ട് മാത്രം ഒരാളും അപരിചിതനാകുന്നില്ല’ എന്ന് മൗര്യയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് അഖിലേഷ് എക്സില്‍ കുറിച്ചു.

ആകെ 11 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആറും സമാജ്വാദി പാര്‍ട്ടി അഞ്ചും സീറ്റുകളാണ് സ്വന്തമാക്കിയത്. വാരണാസി, ലഖ്നൗ, ഝാന്‍സി, ആഗ്ര തുടങ്ങിയ സ്വന്തം കോട്ടകളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 

പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ലെന്ന് സമ്മതിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, പാര്‍ട്ടി പരാജയം പരിശോധിക്കുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ ബി.ജെ.പി വിജയിച്ചതിനെയും അഖിലേഷ് പരിഹസിച്ചു.


കുതിരയുടെ രണ്ടരച്ചുവട് പോലുള്ള തിരിമറികള്‍ ഗോരഖ്പൂരില്‍ നടത്തിയില്ലായിരുന്നെങ്കില്‍ വാരാണസിയിലെ അതേ ഗതി ബി.ജെ.പിക്ക് അവിടെയും ഉണ്ടാകുമായിരുന്നുവെന്നും അവിടെ പാര്‍ട്ടി നേരിട്ടത് ധാര്‍മ്മിക പരാജയമാണെന്നും അഖിലേഷ് ആരോപിച്ചു. 


വന്‍ ക്രമക്കേടുകളും ഭരണഘടനാ ദുരുപയോഗവും നടത്തിയിട്ടും ബി.ജെ.പിയുടെ പതനം തടയാനായില്ലെന്നും, വരാനിരിക്കുന്ന പി.ഡി.എ ഭരണത്തില്‍ ബി.ജെ.പിയെ സഹായിച്ച അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജനകീയ കോടതിയില്‍ വിചാരണ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Get more updates from Pudukad News on Google