"> Skip to content
Sample Header Banner
October 29, 2026
⌕
Breaking
സുപ്രീം കോടതിയുടെ അഭ്യർത്ഥന കേവലം മര്യാദയല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവ്; വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്ന് ട്രൈബ്യൂണലുകൾക്ക് കോടതിയുടെ കർശന മുന്നറിയിപ്പ്   •  ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും   •  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു   •  ‘പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല’; ചേരാനെല്ലൂര്‍ അപകടത്തില്‍ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി   •  യു.പി കൗൺസിൽ തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ ബി.ജെ.പിയെയും ഉപമുഖ്യമന്ത്രിയെയും പരിഹസിച്ച് അഖിലേഷ് യാദവ്; ‘പി.ഡി.എ’യുടെ വിജയത്തിൽ കേശവ് പ്രസാദ് മൗര്യ ഉള്ളിൽ സന്തോഷിക്കുകയാണെന്ന് പരിഹാസം, വാരണാസിക്ക് പിന്നാലെ ഗോരഖ്പൂരിലും ബി.ജെ.പി നേരിട്ടത് ധാർമ്മിക പരാജയമെന്ന് ആരോപണം   •  

സുപ്രീം കോടതിയുടെ അഭ്യർത്ഥന കേവലം മര്യാദയല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവ്; വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്ന് ട്രൈബ്യൂണലുകൾക്ക് കോടതിയുടെ കർശന മുന്നറിയിപ്പ്

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: സുപ്രീം കോടതിയുടെ അഭ്യര്‍ത്ഥനകള്‍ കേവലം മര്യാദയുടെ പുറത്തുള്ള നിര്‍ദ്ദേശങ്ങളല്ലെന്നും, അവ കീഴ്ക്കോടതികളും ട്രൈബ്യൂണലുകളും കര്‍ശനമായി പാലിക്കേണ്ട ഉത്തരവുകളാണെന്നും വ്യക്തമാക്കി പരമോന്നത കോടതി. 


സുപ്രീം കോടതി നല്‍കുന്ന അഭ്യര്‍ത്ഥനകള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നത് വളരെ ഗൗരവത്തോടെ കാണുമെന്നും ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കി.


ഒരു കേസില്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടും അത് പരിഗണിക്കുന്നതില്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ വീഴ്ച വരുത്തുകയും, അതിനിടയില്‍ കമ്പനിക്കെതിരെ അഡ്മിഷന്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കമ്പനി ലോ ട്രൈബ്യൂണലിനെ അനുവദിക്കുകയും ചെയ്ത നടപടിയില്‍ അമര്‍ഷം രേഖപ്പെടുത്തിക്കൊണ്ടാണ് ബെഞ്ചിന്റെ ഈ നിരീക്ഷണം. 

കീഴ്ക്കോടതികളുടെയും ട്രൈബ്യൂണലുകളുടെയും ഭരണഘടനാപരമായ പദവിയോടും ജഡ്ജിമാരോടുമുള്ള ബഹുമാനസൂചകമായാണ് സുപ്രീം കോടതി ‘അഭ്യര്‍ത്ഥന’ എന്ന വാക്ക് ഉപയോഗിക്കുന്നതെന്നും, അത് അധികാരമില്ലായ്മയായി തെറ്റിദ്ധരിക്കരുതെന്നും കോടതി വ്യക്തമാക്കി.


കമ്പനിക്കെതിരെയുള്ള ഇന്‍സോള്‍വന്‍സി ഹര്‍ജിയില്‍ ജൂലൈ 23-നകം വാദം കേള്‍ക്കാന്‍ ജൂലൈ 15-ന് സുപ്രീം കോടതി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. 


എന്നാല്‍ മാസം മാസങ്ങള്‍ കഴിഞ്ഞിട്ടും അപ്പീല്‍ പരിഗണിക്കാതിരുന്ന ട്രൈബ്യൂണല്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ പരമോന്നത കോടതി, ഇതിന് വിശദീകരണം നല്‍കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന് നോട്ടീസ് അയച്ചു. കേസില്‍ അടുത്ത നടപടിയായ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി രൂപീകരിക്കുന്നത് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ തടയുകയും ചെയ്തിട്ടുണ്ട്.

 

Get more updates from Pudukad News on Google