"> Skip to content
Sample Header Banner
October 29, 2026
⌕
Breaking
പാടശേഖരത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച ആളാണ് സുധാകരന്‍; പരിഹാസവുമായി മുഖ്യമന്ത്രി   •  കൊഴിഞ്ഞാമ്പാറയിൽ രണ്ടു കുഞ്ഞുങ്ങളെ വെള്ളടാങ്കിൽ മുക്കിക്കൊന്ന കേസ്. അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന പൊലീസ്   •  സുപ്രീം കോടതിയുടെ അഭ്യർത്ഥന കേവലം മര്യാദയല്ല, നിർബന്ധമായും പാലിക്കേണ്ട ഉത്തരവ്; വീഴ്ച വരുത്തിയാൽ ഗൗരവമായി കാണുമെന്ന് ട്രൈബ്യൂണലുകൾക്ക് കോടതിയുടെ കർശന മുന്നറിയിപ്പ്   •  ക്യാൻസര്‍ മരുന്നുകളുടെ വില കുറച്ച് കേന്ദ്രം; 543 ബ്രാൻഡുകളുടെ മരുന്നുകൾക്ക് വില കുറയും   •  ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ചു; കോളേജ് വിദ്യാര്‍ത്ഥി മരിച്ചു   •  

പാടശേഖരത്തില്‍ എയിംസ് സ്ഥാപിക്കണമെന്ന് രാവിലെ ശ്രദ്ധ ക്ഷണിക്കല്‍ അവതരിപ്പിച്ച ആളാണ് സുധാകരന്‍; പരിഹാസവുമായി മുഖ്യമന്ത്രി

October 29, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷം ലക്ഷ്യമിട്ട് അവതരിപ്പിച്ച സരള്‍ ബില്ലില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച ഭരണകക്ഷി അംഗം ജി സുധാകരനെ പരിഹസിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. തണ്ണീര്‍ത്തടങ്ങള്‍ക്ക് വേണ്ടിയല്ല സുധാകരന്‍ സംസാരിക്കുന്നത്. 

അങ്ങനെയെങ്കില്‍ രാവിലെ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ എന്തായിരുന്നു? പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്നാണ് സുധാകരന്‍ രാവിലെ ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത്. ഞങ്ങള്‍ അങ്ങനെയൊന്നും ഒരു പാടശേഖരവും നികത്തി എയിംസ് സ്ഥാപിക്കില്ല മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

 

സുധാകരന്‍ പറയുന്നത് തന്നെ പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്നെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ജി സുധാകരന്റെ ഭേദഗതി സഭ തള്ളി. ബില്ലുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ വിട്ടിറങ്ങി.

അതേസമയം, വ്യവസായ സംരംഭങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ആവശ്യമായ ലൈസന്‍സുകളും അനുമതികളും എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനെന്ന പേരില്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന സരള്‍ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രംഗത്തെത്തി.

കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍, നെല്‍വയലുകള്‍, വനപ്രദേശങ്ങള്‍ എല്ലാറ്റിനേയും ബാധിക്കുന്ന നീക്കമാണ് യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ബില്ല് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ത്രിതല കമ്മിറ്റിയാണോ ഈ തീരുമാനങ്ങള്‍ എടുത്തത് എന്ന ചോദ്യം ഉയര്‍ന്നു. കൂടുതല്‍ ശക്തമായ എതിര്‍പ്പും പ്രതിഷേധവും നാട്ടില്‍ ഉയര്‍ന്നു വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

Get more updates from Pudukad News on Google