"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ആർസിസിയിൽ ചികിത്സാപ്പിഴവെന്ന് കുടുംബത്തിന്റെ പരാതി; കീമോതെറാപ്പിക്കിടെ ക്യാനുല വെച്ച കൈയിൽ ബിപി മെഷീൻ ഉപയോഗിച്ചതിന് പിന്നാലെ ഒമ്പത് മാസം പ്രായമുള്ള ലുക്കീമിയ ബാധിതയായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഗുരുതരമായ ചികിത്സാപ്പിഴവ്. റീജ്യണൽ കാൻസർ സെന്ററില്‍ കീമോതെറാപ്പി നടത്തിയപ്പോള്‍ ഉപകരണം വെച്ചതിലുണ്ടായ പിഴവിനെ തുടർന്ന്, ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് വെന്റിലേറ്ററിൽ. 

കീമോതെറാപ്പിയുടെ ഭാഗമായി കൈയിൽ ക്യാനുല വെച്ചതിലുണ്ടായ പിഴവാണ് കുഞ്ഞിന്റെ നില ഗുരുതരമാക്കിയത് എന്നാണ് കുടുംബത്തിന്റെ പരാതി. കൊല്ലം സ്വദേശികളായ വിഷ്ണു-വീണ ദമ്പതികളുടെ മകൻ വിധാൻ ആണ് ആർസിസിയിൽ ചികിത്സയിലുള്ളത്.


കീമോതെറാപ്പി നൽകുന്നതിനായി ക്യാനുലയിട്ട അതേ കൈയിൽ തന്നെ പിന്നീട് ബിപി മെഷീൻ ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. 


അടുത്ത ദിവസം തന്നെ കുട്ടിയുടെ കൈയിൽ നീർക്കെട്ട് രൂപപ്പെടുകയും ഇൻഫെക്ഷൻ ബാധിക്കുകയും ചെയ്തു. കൈ മുഴുവൻ വീർത്തിട്ടും ആശുപത്രി അധികൃതർ മതിയായ ചികിത്സ നൽകാൻ തയ്യാറായില്ലെന്നും, പലതവണ നഴ്‌സുമാരോടും ഡോക്ടർമാരോടും കാര്യങ്ങൾ പറഞ്ഞെങ്കിലും ആരും മുഖവിലക്കെടുത്തില്ലെന്നും മാതാവ് വീണ പറഞ്ഞു.

കുടുംബം ആരോഗ്യ വകുപ്പ് മന്ത്രിക്കും ആർസിസി ഡയറക്ടർക്കും ഔദ്യോഗികമായി പരാതി നൽകിയതോടെയാണ് അധികൃതർ വിഷയചത്തിൽ ഇടപെട്ടത്. പരാതിയെത്തുടർന്ന് അടിയന്തരമായി മെഡിക്കൽ ബോർഡ് ചേരുകയും കുട്ടിയുടെ കൈയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തുവെങ്കിലും നില ഗുരുതരമായി തുടരുകയാണ്. 

Get more updates from Pudukad News on Google