"> Skip to content
Sample Header Banner
October 31, 2026
⌕
Breaking

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ജപ്പാനെ 4–1ന് തകർത്ത് ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. അഭിഷേക് നൈനിന് ഇരട്ട ഗോൾ. ഹർമൻപ്രീത് സിങ്ങും വിഷ്ണുകാന്ത് സിങ്ങും വലകുലുക്കി. നിലവിലെ ചാമ്പ്യന്മാർ സെമിഫൈനലിൽ

October 30, 2026
Share this post to
🌐 Select your Language:

Current: മലയാളം

ജലന്ധർ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ സെമിഫൈനലിൽ. ജപ്പാനെ 4–1ന് തകർത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അവസാന നാലിൽ ഇടം ഉറപ്പിച്ചത്. ജപ്പാന്റെ ആദ്യ തോൽവിയാണിത്.

ആദ്യ ക്വാർട്ടറിന്റെ 12-ാം മിനിറ്റിൽ അഭിഷേക് നൈനിലൂടെ ഇന്ത്യയാണ് ആദ്യം സ്കോർ ചെയ്തത്. സുഖ്ജീത് സിങ്ങുമായി ചേർന്ന് നടത്തിയ മികച്ച നീക്കത്തിനൊടുവിലായിരുന്നു അഭിഷേകിന്റെ ഗോൾ. എന്നാൽ ക്വാർട്ടറിന്റെ അവസാന നിമിഷങ്ങളിൽ പെനാൽറ്റി സ്ട്രോക്കിലൂടെ ജപ്പാൻ സമനില പിടിച്ചു. രണ്ടാം ക്വാർട്ടറിലും മൂന്നാം ക്വാർട്ടറിലും ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.


1–1ന് സമനിലയിൽ അവസാന ക്വാർട്ടറിലേക്ക് കടന്ന മത്സരത്തിൽ ഇന്ത്യ ആക്രമണം ശക്തമാക്കി. നാലാം ക്വാർട്ടറിന്റെ മൂന്നാം മിനിറ്റിൽ ലഭിച്ച ആദ്യ പെനാൽറ്റി കോർണർ നായകൻ ഹർമൻപ്രീത് സിങ് ഗോളാക്കി മാറ്റി ഇന്ത്യയെ മുന്നിലെത്തിച്ചു. 


ആറാം മിനിറ്റിൽ അഭിഷേക് നൈൻ തന്റെ രണ്ടാം ഗോളും നേടി. 11-ാം മിനിറ്റിൽ വിഷ്ണുകാന്ത് സിങ് ഇന്ത്യയുടെ നാലാം ഗോൾ കൂടി നേടിയതോടെ ജയം ഉറപ്പിച്ചു.

ആദ്യ രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനെ 13–0നും ചൈനയെ 5–2നും തോൽപ്പിച്ച ഇന്ത്യ മൂന്നാം ജയത്തോടെ മികച്ച മുന്നേറ്റം തുടർന്നു. ജപ്പാൻ ആദ്യ രണ്ട് മത്സരങ്ങളിൽ ദക്ഷിണ കൊറിയയെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തിയിരുന്നു.

Get more updates from Pudukad News on Google