ഗുരുവായൂരിൽ ഇന്ദിരാ അനുസ്മരണം.

Current: മലയാളം
ഗുരുവായൂർ :ഇന്ത്യയിലെ ഉരുക്ക് വനിത യായിരുന്ന ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ , ഇന്ത്യയുടെ ഉപ പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെയും ,ഉമ്മൻചാണ്ടിയുടെയും ജന്മവാർഷിക ദിനങ്ങളുംകൂടിയായ സ്മരണാദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണാ സദസ്സ് സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ മൂവരുടെയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥനയോടെ തുടക്കം കുറിച്ച സദസ്സ് ഡി.കെ.ടി.എഫ് ജില്ലാ ചെയർമാൻ കെ.പി.എ. റഷീദ് ഉൽഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ്സ്പ്രസിഡണ്ട് .സി.എസ് സൂരജ് അധ്യക്ഷനായി.
നേതാക്കളായ ആർ.രവികുമാർ, ബാലൻ വാറണാട്ട്, മോഹൻദാസ് ചേലനാട്ട്, മേഴ്സി ജോയ്. സി.ജെ. റൈയ്മണ്ട്,ടി.കെ ഗോപാലകൃഷ്ണൻ , ഹരി എം വാരിയർ.എസ്.കെ. സന്തോഷ് , സി. അനിൽകുമാർ, ശശി വല്ലാശ്ശേരി,വി.കെ.ജയരാജ്, ഗോപി മനയത്ത്,നഗരസഭ കൗൺസിലർമാരായ പ്രിയാ രാജേന്ദ്രൻ, സുഷാ ബാബു, വി.കെ മഹിജഎന്നിവർ പ്രസംഗിച്ചു.
ശശി പട്ടത്താക്കിൽ, ജോയ്തോമാസ്, രാജുകൂടത്തിങ്കൽ, പ്രമീള ശിവശങ്കരൻ , കെ.പ്രദീപ്കുമാർ സി.കൃഷ്ണകുമാർ ,രാഗേഷ് നെന്മിനി, സുബ്രമണ്യൻ ഇരിങ്ങപ്പുറം എന്നിവർ സ്മരണാ വേളക്ക് നേതൃത്വം നൽകി




