"> Skip to content
Sample Header Banner
November 2, 2026
⌕

‘വ്യാജചിത്രം പോലും ശരിയായി ഉണ്ടാക്കാൻ അറിയില്ല’: കോൺഗ്രസിൻ്റെ AI അധിഷ്ഠിത ചിത്രത്തിനെതിരെ പരിഹാസവുമായി കിരൺ റിജിജു | Kiren Rijiju

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kiren Rijiju

ന്യൂഡൽഹി: രാംലീല മൈതാനത്ത് നടന്ന ഇന്ത്യ മുന്നണിയുടെ റാലിയിൽ വൻ ജനപങ്കാളിത്തം ഉണ്ടെന്ന് കാണിക്കാൻ കോൺഗ്രസ് എഐ നിർമ്മിത ചിത്രങ്ങൾ ഉപയോഗിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജിജു. കോൺഗ്രസ് നേതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റാലിയുടെ ചിത്രം ചൂണ്ടിക്കാണിച്ചാണ് റിജിജുവിന്റെ വിമർശനം.(Kiren Rijiju Swipes At Congress Over AI Generated Crowd Photo At Delhi Rally)

“രാംലീല മൈതാനം നിറഞ്ഞുകവിഞ്ഞെന്ന് കാണിക്കാൻ കോൺഗ്രസ് വ്യാജ എഐ ചിത്രം ഉണ്ടാക്കിയെങ്കിലും അത് പോലും ശരിയായി ചെയ്യാൻ അവരുടെ വ്യാജ പ്രചാരണ ടീമിന് കഴിഞ്ഞില്ല,” എന്ന് എക്‌സിൽ കുറിച്ചുകൊണ്ട് റിജിജു ചിത്രം പങ്കുവെച്ചു. കോൺഗ്രസ് പ്രവർത്തകരും ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എഐ നിർമ്മിതമാണെന്ന് വ്യക്തമാകുന്ന തരത്തിലാണ് ചിത്രത്തിലുള്ളത്.

അതേസമയം, രാംലീല മൈതാനത്തെ റാലി പൂർണ്ണ പരാജയമായിരുന്നുവെന്ന് ബിജെപി പ്രതികരിച്ചു. 10 ലക്ഷം ആളുകൾ എത്തുമെന്ന് കോൺഗ്രസ് അവകാശപ്പെട്ടെങ്കിലും മൈതാനത്തിലെ 40 ശതമാനത്തോളം കസേരകളും ഒഴിവായിരുന്നുവെന്ന് ബിജെപി വക്താവ് സംബിത് പത്ര ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിക്കൊണ്ട് റാലിയുടെ ഡ്രോൺ ദൃശ്യങ്ങൾ പങ്കുവെച്ചാണ് കോൺഗ്രസ് തിരിച്ചടിച്ചത്.

Story Summary

Union Minister Kiren Rijiju mocked the Congress for allegedly using an AI-generated fake image to show a massive crowd at the INDIA bloc’s Ramlila Maidan rally in Delhi. The BJP dubbed the protest a flop show, while Congress countered by releasing drone footage of the venue.

Get more updates from Pudukad News on Google