"> Skip to content
Sample Header Banner
November 2, 2026
⌕

കേരളത്തിലെ ജനശതാബ്ദി ട്രെയിനുകൾക്ക് സൂപ്പർഫാസ്റ്റ് പദവി നഷ്ടമാകും; ടിക്കറ്റ് നിരക്ക് കുറയും | Kerala Jan Shatabdi

November 2, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala Jan Shatabdi

നിലമ്പൂർ: കേരളത്തിലോടുന്ന രണ്ട് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളുടെ (Kerala Jan Shatabdi) സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കി മെയിൽ/എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നു. ശരാശരി വേഗം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് റെയിൽവേയുടെ നടപടി. ഇതോടെ ട്രെയിനുകളുടെ നമ്പറുകളിലും മാറ്റമുണ്ടാകും. 2027 ജനുവരി ഒന്നുമുതൽ പുതിയ നമ്പറുകൾ പ്രാബല്യത്തിൽ വരും.

കോഴിക്കോട്–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി (12075/12076), കണ്ണൂർ–തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി (12081/12082) എന്നീ ട്രെയിനുകളെയാണ് സൂപ്പർഫാസ്റ്റ് വിഭാഗത്തിൽനിന്ന് മെയിൽ/എക്സ്പ്രസ് വിഭാഗത്തിലേക്ക് മാറ്റുന്നത്.

കോഴിക്കോട്–തിരുവനന്തപുരം ജനശതാബ്ദിയുടെ പുതിയ നമ്പറുകൾ 16375, 16376 എന്നിങ്ങനെയായിരിക്കും. കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദിക്ക് 16379, 16380 എന്നീ നമ്പറുകളും അനുവദിക്കും. ട്രെയിനുകളുടെ ജനശതാബ്ദി സർവീസ് പദവി തുടരും.

സൂപ്പർഫാസ്റ്റ് അധികനിരക്ക് ഒഴിവാകും

സൂപ്പർഫാസ്റ്റ് അധികനിരക്കിന് പകരം മെയിൽ/എക്സ്പ്രസ് അധികനിരക്കായിരിക്കും ഈടാക്കുക. ഇതോടെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ കുറവുണ്ടാകുമെന്നാണ് അറിയിപ്പ്.

സൂപ്പർഫാസ്റ്റ് പദവി ഒഴിവാക്കുന്നത് യാത്രാനിരക്കിൽ ആശ്വാസമാകുമെങ്കിലും ട്രെയിനുകളുടെ ശരാശരി വേഗം കുറഞ്ഞതും യാത്രാസമയം വർധിക്കുന്നതും സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ട്. ട്രെയിനുകളുടെ വേഗവും യാത്രാസമയവും മെച്ചപ്പെടുത്താൻ റെയിൽവേ എന്ത് നടപടിയെടുക്കുമെന്നതും യാത്രക്കാർ ഉറ്റുനോക്കുന്നു.

Story Summary:
Indian Railways will remove the superfast classification of two Jan Shatabdi trains operating in Kerala and reclassify them as Mail/Express services from January 1, 2027. The Kozhikode–Thiruvananthapuram service will receive new numbers 16375/16376, while the Kannur–Thiruvananthapuram service will become 16379/16380. The Jan Shatabdi service status will continue, and passengers are expected to benefit from lower additional fares.

Get more updates from Pudukad News on Google