5,000-ത്തിലധികം സന്ധിമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയാക്കി ആസ്റ്റർ മെഡ്‌സിറ്റി | Aster Medcity

Current: മലയാളം

കൊച്ചി: സന്ധിമാറ്റ ശസ്ത്രക്രിയകളിൽ 5,000 എന്ന നാഴികക്കല്ല് പിന്നിട്ട് ആസ്റ്റർ മെഡ്‌സിറ്റി (Aster Medcity). കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ബാലറിന’ ചടങ്ങിലൂടെയാണ് ആശുപത്രി ഈ നേട്ടം ആഘോഷിച്ചത്. നടി ആശ ശരത്ത് മുഖ്യാതിഥിയായെത്തി ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രോഗികളുമായി സംവദിച്ചു.
ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. വിജയ മോഹൻ എസിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലാണ് 5,000-ത്തിലധികം സന്ധിമാറ്റ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയത്. ഇതിൽ 500-ലധികം ശസ്ത്രക്രിയകൾ ആധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നടത്തിയത്.
നേട്ടത്തിൽ സന്തോഷം പങ്കുവെച്ച ഡോ. വിജയ മോഹൻ, ആസ്റ്റർ മെഡ്‌സിറ്റിയുടെ അസ്ഥിരോഗ വിഭാഗത്തിന്റെ പ്രവർത്തനമികവിന്റെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും തെളിവാണ് ഈ നേട്ടമെന്ന് പറഞ്ഞു. ഒരുകാലത്ത് കടുത്ത സന്ധിവേദന കാരണം നടക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നവർ രോഗമുക്തരായി ചടങ്ങിൽ ഒത്തുചേർന്നത് ഏറെ സന്തോഷം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവാതിരക്കളിയുമായി കേരളപ്പിറവി ആഘോഷം
ചടങ്ങിന്റെ ഭാഗമായി നടി ആശ ശരത്തും ഓർത്തോപീഡിക് വിഭാഗത്തിലെ ജീവനക്കാരും പങ്കെടുത്ത തിരുവാതിരക്കളി ശ്രദ്ധേയമായി. പരമ്പരാഗത കേരളീയ വസ്ത്രധാരണത്തിൽ രോഗികളും ഡോക്ടർമാരും ജീവനക്കാരും ഒത്തുചേർന്നത് ആഘോഷത്തിന് പ്രത്യേകതയായി.
ആസ്റ്റർ മെഡ്‌സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ടി.ആർ. ജോൺ, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ്, താരദമ്പതികളായ നിഖിൽ, രമ്യ, ഓർത്തോപീഡിക് വിഭാഗത്തിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Story Summary:
Aster Medcity has completed more than 5,000 joint replacement surgeries, including over 500 procedures using robotic technology. The hospital marked the milestone with a Kerala Piravi celebration titled ‘Balarina’, attended by actor Asha Sharath, who interacted with patients who had recovered after surgery. The event also featured a Thiruvathirakali performance by Asha Sharath and hospital staff.





