"> Skip to content
November 4, 2026
⌕

റോഡും തുറന്നു, കുടിവെള്ളവും വന്നു; നടവരമ്പ് സ്വദേശികൾ ആശ്വാസത്തിൽ

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

ഇരിങ്ങാലക്കുട : നടവരമ്പ് ചിറവളവിലെ കെഎസ്ടിപി റോഡ് നിർമാണത്തോടനുബന്ധിച്ചുള്ള കലുങ്ക് നിർമ്മാണം പൂർത്തിയായതോടെ ഗതാഗത നിയന്ത്രണം പിൻവലിച്ചതിലും കുടിവെള്ള പ്രശ്നം പരിഹരിക്കപ്പെട്ടതിലുമുള്ള ആശ്വാസത്തിലാണ് നടവരമ്പ് സ്വദേശികൾ.

ഒക്ടോബർ 24നാണ് കൊടുങ്ങല്ലൂർ – ഷൊർണൂർ സംസ്ഥാന പാതയുടെ കോൺക്രീറ്റിങ്ങിന്റെ ഭാഗമായി നടവരമ്പ് ചിറവളവിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്നേ ദിവസം മുതൽ ഇതിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതിനാൽ നടവരമ്പ് മുതൽ വെള്ളാങ്ങല്ലൂർ വരെ ബസ് സർവ്വീസ് പൂർണ്ണമായും നിലച്ചിരുന്നു. കോലോത്തുംപടിയിൽ നിന്ന് തൃശൂരിലേക്ക് ചില പ്രത്യേക സമയങ്ങളിൽ സർവീസുകൾ നടത്തിയിരുന്നത് പ്രദേശവാസികൾക്ക് ആശ്വാസമായിരുന്നെങ്കിലും നടവരമ്പ് സ്വദേശികൾ ഏറെ യാത്രാക്ലേശമാണ് ഈ ദിവസങ്ങളിൽ അനുഭവിച്ചത്.

അതോടൊപ്പം ചിറയിലെ പഴയ കലുങ്ക് പൊളിച്ചതിനു പിന്നാലെ വാട്ടർ അതോറിറ്റിയുടെ പൈപ്പും പൊട്ടിയതോടെ കുടിവെള്ള വിതരണവും പൂർണമായും സ്തംഭിച്ചു. കുടിവെള്ള ലഭ്യത പ്രതിസന്ധിയിലായതോടെ വാർഡ് അംഗം എം.വി. അയ്യപ്പൻ്റെ നേതൃത്വത്തിൽ കെഎസ്ടിപിയുടെ സഹകരണത്തോടെ ടാങ്കറുകളിൽ വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്താണ് താൽക്കാലിക പരിഹാരം കണ്ടിരുന്നത്.

കലുങ്ക് നിർമ്മാണം പൂർത്തിയായതിന് പിന്നാലെ കുടിവെള്ള വിതരണവും പുനഃസ്ഥാപിച്ചതോടെയാണ് നടവരമ്പ് സ്വദേശികളുടെ ജീവിതം സാധാരണഗതിയിലായത്. നിർമ്മാണം ആരംഭിച്ച് 9 ദിവസങ്ങൾക്ക് ശേഷമാണ് പ്രദേശത്തേക്കുള്ള കുടിവെള്ള വിതരണവും ഗതാഗതവും പുനഃസ്ഥാപിക്കപ്പെട്ടത്.

ചിറവളവിൽ ഒരു പാലവും രണ്ട് കലുങ്കുകളും അനുബന്ധ റോഡ് പണികളുമാണ് നടക്കുന്നത്. നിലവിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Get more updates from Pudukad News on Google