"> Skip to content
November 4, 2026
⌕

ഡോഗ്ഫീഡിങ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

November 3, 2026
Share this post to
🌐 Select your Language:

Current: മലയാളം

തൃശൂർ : അടാട്ട് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ പുഴയ്ക്കല്‍ റിവര്‍ ടൂറിസം വില്ലേജില്‍ ആരംഭിച്ച കേരളത്തില്‍ തന്നെ ആദ്യത്തെ ഡോഗ് ഫീഡിങ് സ്റ്റേഷന്റെ ഉദ്ഘാടനം കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ അക്കര നിര്‍വഹിച്ചു. പഞ്ചായത്ത് പരിധിയില്‍ മാലിന്യം കുറയ്ക്കുന്നതോടൊപ്പം തെരുവുകളില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് പകരം ഫീഡിങ് സ്റ്റേഷനുകളില്‍ ഭക്ഷണം നല്‍കുകയും ചെയ്യുകയാണ് പദ്ധതിയുടെ ഉദ്ദേശം.

ഇത്തരത്തില്‍ ഫീഡിങ് സ്റ്റേഷനുകളില്‍ സ്ഥിരമായി എത്തുന്നവയില്‍ നിന്ന് പെണ്‍പട്ടികളെ ജനന നിയന്ത്രണ വാക്‌സിന വിധേയമാക്കുകയും ചെയ്യുന്നതിലൂടെ നായകളുടെ എണ്ണം കുറച്ചു കൊണ്ടുവരാന്‍ സാധിക്കും. പുഴയ്ക്കല്‍ റിവര്‍ ടൂറിസം വില്ലേജില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജെ ദേവസി അധ്യക്ഷത വഹിച്ചു.

ആറാം വാര്‍ഡ് മെമ്പര്‍ കെ കെ ശങ്കരനാരായണന്‍, എട്ടാം വാര്‍ഡ് മെമ്പര്‍ ശശിധരന്‍ സി എന്‍, പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ഡോജു ചെറുവത്തൂര്‍, ഒമ്പതാം വാര്‍ഡ് മെമ്പര്‍ ടി ഡി വില്‍സണ്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ് ഡി രാജീവ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിനോ ജേക്കബ് സ്വാഗതവും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോബി സി ടി നന്ദിയും പറഞ്ഞു.

ഫീഡിങ് സ്റ്റേഷന്റെ കൂട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ത്രികല ആര്‍ട്‌സ് പൂങ്കുന്നം ആണ്. പുഴുയ്ക്കലിലെ ഡോഗ് ഷെല്‍ട്ടറില്‍ നിന്ന് ഇതിനോടകം 135 ല്‍ അധികം നായ്ക്കുഞ്ഞുങ്ങളെ തൃശൂരില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമായി ദത്തെടുത്തു കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രത്‌നവല്ലി സത്യന്‍, ജോഫി സുനി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ടിന്റു രാജേഷ്, ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് വി ഓ ചുമ്മാര്‍ കാവല്‍ കൂട്ടായ്മ പ്രസിഡന്റ് സിനോയ് അടാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Get more updates from Pudukad News on Google