"> Skip to content
November 4, 2026
⌕

‘3 വർഷത്തിനുള്ളിൽ എന്താണ് ചെയ്യാൻ പോകുന്നത് ?’: ‘ഇൻസാഫ് റാലി’ ഉദ്ഘാടനം ചെയ്ത് രാഹുൽ ഗാന്ധി, അമിത് ഷായ്ക്ക് വിമർശനം | Rahul Gandhi

November 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

Rahul Gandhi

സംഗ്രൂർ: പഞ്ചാബിലെ ലഹരി മാഫിയയെ അടിച്ചമർത്തുന്നതിൽ ആം ആദ്മി പാർട്ടി സർക്കാരും മുഖ്യമന്ത്രി ഭഗവന്ത് മന്നും കടുത്ത പരാജയമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബ് കോൺഗ്രസ് സംഗ്രൂരിൽ സംഘടിപ്പിച്ച ‘ഇൻസാഫ് റാലി’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് കോൺഗ്രസ് കൂറ്റൻ റാലി സംഘടിപ്പിച്ചത്.(Rahul Gandhi Attacks Bhagwant Mann And Amit Shah At Sangrur Insaaf Rally)

ഭഗവന്ത് മന്നുമായി ലോക്‌സഭയിൽ ഒരുമിച്ച് പ്രവർത്തിച്ചപ്പോഴുള്ള അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. ഡൽഹിയിൽ നിന്നാണ് പഞ്ചാബ് ഭരിക്കുന്നതെന്നും സംസ്ഥാനത്തിന്റെ വേദന മനസ്സിലാക്കുന്ന ഒരു ഭരണാധികാരിയാണ് പഞ്ചാബിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ “മൂന്ന് വർഷത്തിനുള്ളിൽ ലഹരി നിർമ്മാർജ്ജനം ചെയ്യും” എന്ന വാഗ്ദാനത്തെയും രാഹുൽ പരിഹസിച്ചു.

അടുത്ത മൂന്ന് വർഷം അമിത് ഷാ ആഭ്യന്തര മന്ത്രിയായി കാണുമോയെന്ന് ഉറപ്പില്ലെന്നും, അടുത്ത ഒരു വർഷത്തിനുള്ളിൽ കേന്ദ്ര സർക്കാർ നിലംപതിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ നിന്ന് പിടികൂടിയ ആയിരക്കണക്കിന് കിലോഗ്രാം ലഹരിമരുന്നിന്മേൽ കേന്ദ്രം എന്ത് നടപടിയെടുത്തെന്ന് അമിത് ഷാ വ്യക്തമാക്കണമെന്നും, രാജ്യത്തെ ഗാങ്സ്റ്ററുകൾക്ക് സംരക്ഷണം നൽകുന്നത് അമിത് ഷായാണെന്നും രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യ സംവാദത്തിന് താൻ വെല്ലുവിളിച്ചത് വീണ്ടും ആവർത്തിച്ച രാഹുൽ ഗാന്ധി, 5 മിനിറ്റ് സംവാദം നടത്തിയാൽ മോദി ‘ദേശദ്രോഹി’യാണെന്ന് താൻ തെളിയിക്കാമെന്നും കൂട്ടിച്ചേർത്തു.

Story Summary

Addressing Congress’s ‘Insaaf Rally’ in Sangrur, Rahul Gandhi hit out at Punjab CM Bhagwant Mann over the drug menace and alcoholism, while also targeting Union Home Minister Amit Shah over his 3-year drug elimination promise.

Get more updates from Pudukad News on Google