"> Skip to content
November 4, 2026
⌕

സാമ്പത്തിക തട്ടിപ്പ് കേസ്: പഞ്ചാബിൽ AAP എംഎൽഎയുടെ വീട്ടിലും സ്ഥാപനങ്ങളിലും ED റെയ്ഡ് | ED Raids

November 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

ED Raids

ചണ്ഡീഗഡ്: സർക്കാർ സ്വത്തുക്കൾ വ്യാജരേഖ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎ അമൻദീപ് കൗർ അറോറയുടെ വീട്ടിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) വൻ റെയ്ഡ്. അമൻദീപ് കൗറിന്റെ വസതി ഉൾപ്പെടെ ഏഴ് കേന്ദ്രങ്ങളിലാണ് ഇഡി സംഘം ഒരുമിച്ച് റെയ്ഡ് നടത്തിയത്.(ED Raids AAP Moga MLA Amandeep Kaur Arora Premises In Punjab PMLA Case)

അമൻദീപിന്റെ ബന്ധുക്കളുടെയും സഹായികളുടെയും വസതികളിലും സ്ഥാപനത്തിലും സമാന്തരമായി പരിശോധന നടന്നു. സിആർപിഎഫ് സേനയുടെ കനത്ത സുരക്ഷയിലാണ് ഇഡി സംഘം തിരച്ചിൽ പൂർത്തിയാക്കിയത്. പി എം എൽ എ പ്രകാരമാണ് ഇഡി നടപടി.

Story Summary

The Enforcement Directorate (ED) raided seven locations in Punjab linked to AAP’s Moga MLA Amandeep Kaur Arora and her family on Wednesday in connection with a money laundering probe involving the alleged fraudulent acquisition of government properties.

Get more updates from Pudukad News on Google