"> Skip to content
November 4, 2026
⌕

‘രേഖകളിൽ ഇല്ലെങ്കിൽ എവിടെ നിന്നാണ് ഈ പരാമർശങ്ങൾ നീക്കം ചെയ്യേണ്ടത്?’: നടിയെ ആക്രമിച്ച കേസിലെ അഭിഭാഷകയുടെ ഹർജിയിൽ ഹൈക്കോടതി; പ്രൊഫഷണൽ മികവിന് പ്രശംസ | Actress Assault Case

November 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

 Actress Assault Case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷക ടി.ബി. മിനി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെ സുപ്രധാന ചോദ്യമുന്നയിച്ച് കേരള ഹൈക്കോടതി. വിചാരണക്കോടതി ജഡ്ജി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ടി.ബി. മിനി ഹൈക്കോടതിയെ സമീപിച്ചത്.(Actress Assault Case Advocate TB Mini Petition High Court Hearing Honey M Varghese)

എന്നാൽ ഔദ്യോഗിക രേഖകളുടെ ഭാഗമല്ലാത്ത പരാമർശങ്ങൾ എങ്ങനെയാണ് നീക്കം ചെയ്യാൻ സാധിക്കുകയെന്ന് കോടതി വാക്കാൽ ചോദിച്ചു. താൻ ഇരുന്നൂറിലധികം ദിവസങ്ങൾ വിചാരണ വേളയിൽ കോടതിയിൽ ഹാജരായിട്ടും, വെറും പത്ത് ദിവസത്തിൽ താഴെ മാത്രം എത്തിയെന്ന് വിചാരണക്കോടതി ജഡ്ജി വിശേഷിപ്പിച്ചെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

രേഖകളിൽ ഉൾപ്പെടാത്ത കാര്യം എവിടെ നിന്നാണ് നീക്കം ചെയ്യേണ്ടതെന്നും കോടതി ആരാഞ്ഞു. വാർത്തകളാണ് പ്രശ്നമെങ്കിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയെയാണ് സമീപിക്കേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. അതേസമയം, ഹർജിക്കാരിയുടെ പ്രൊഫഷണൽ മികവിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും, അവരുടെ കഴിവ് ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും അറിയാവുന്നതാണെന്നും നിരീക്ഷിച്ച കോടതി കേസ് കൂടുതൽ വാദങ്ങൾക്കായി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

Story Summary

The Kerala High Court raised crucial questions while hearing a petition filed by advocate TB Mini, who represented the survivor in the actor assault case, against alleged remarks made by trial court judge Honey M Varghese. While asking how non-official remarks could be expunged, the court praised TB Mini’s professional competence.

Get more updates from Pudukad News on Google