"> Skip to content
November 5, 2026
⌕

സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി, നഗ്നതാ പ്രദർശനവും; 33കാരൻ പിടിയിൽ | Kozhikode news

November 5, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kozhikode news

കോഴിക്കോട്: സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ (Kozhikode news). കോഴിക്കോട് കല്ലായി കോതി ബീച്ച് സ്വദേശി അൻഷാദ് (33) ആണ് പിടിയിലായത്.

കഴിഞ്ഞ 28-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ കുണ്ടായിത്തോട് ഓവുപാലത്തിന് സമീപം വെച്ച് പ്രതി പിന്തുടരുകയായിരുന്നു. വഴി ചോദിക്കാനെന്ന വ്യാജേന സമീപിച്ച ഇയാൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

ഭയന്നുപോയ വിദ്യാർഥിനിയെ വീണ്ടും പിന്തുടർന്ന ഇയാൾ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് നഗ്നതാ പ്രദർശനം നടത്തിയതായും പരാതിയിൽ പറയുന്നു.

40 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്തി

പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നാൽപ്പതോളം സി.സി.ടി.വി ദൃശ്യങ്ങളും നൂറിലധികം വാഹനങ്ങളും പരിശോധിച്ചു. മൂന്ന് ദിവസത്തിനകം പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, ഇയാൾ ഇപ്പോൾ താമസിക്കുന്ന പെരുമണ്ണ പാറമ്മൽ ഭാഗത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സംഭവത്തിൽ കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണ് പൊലീസ്.

Story Summary:
A 33-year-old man identified as Anshad, a native of Kozhikode’s Kallai Kothi Beach area, has been arrested for allegedly misbehaving with a schoolgirl and exposing himself in public. The incident reportedly occurred on the 28th near the Kundayithodu culvert while the student was on her way to school. Police identified the accused after examining around 40 CCTV recordings and more than 100 vehicles within three days.

Get more updates from Pudukad News on Google