മെഡിക്കൽ കോളേജ് ആശുപത്രിയിൽ പെറ്റ് സ്കാൻ സംവിധാനം :കെ മുരളീധരൻ.

Current: മലയാളം
ചാവക്കാട് : പെറ്റ് സ്‌കാന്‍ സംവിധാനം വൈകാതെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തുമെന്നും കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ റോബോട്ടിക്് സര്‍ജന്റെ സേവനം കൊണ്ടുവരുമെന്നും മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു.
ചാവക്കാട് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ അത്യാഹിത വിഭാഗ സമുച്ചയത്തിന്റെ ഉദ്്്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളോട്്് മത്സരിക്കുകയല്ല സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കൂട്ടി ചേർത്തു.
ചടങ്ങിൽ ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്‌സൺ എ.എച്ച്. അക്ബർ സ്വാഗതവും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് കുമാർ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു.
തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുജാത എം., ആരോഗ്യ കേരളം തൃശ്ശൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്ജ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബു കെ.കെ., തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജില ഗിരി, ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ്, തുടങ്ങിയവർ സംബന്ധിച്ചു.










