"> Skip to content
November 7, 2026
⌕

ചെമ്പൈ സംഗീത ഉൽസവം തുടങ്ങി,

November 6, 2026
Share this post to
Join Pudukadnews Whatsapp Group
🌐 Select your Language:

Current: മലയാളം

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീത ഉൽസവം തുടങ്ങി. ദേവസ്വം മന്ത്രി .കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മന്ത്രിയിൽ നിന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം സംഗീത കലാനിധി ടി.കെ. മൂർത്തി (103) ഏറ്റുവാങ്ങി. 50,001 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം ആലേഖനം ചെയ്ത പത്തു ഗ്രാം ലോക്കറ്റ്, ഫലകം, പ്രശസ്തി പത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം . ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷനായി .

ചടങ്ങിൽ വിശിഷ്ട സാന്നിധ്യമായെത്തിയ പ്രശസ്ത ഗായിക കെ.എസ്.ചിത്രയെ ദേവസ്വത്തിനു വേണ്ടി മന്ത്രി കെ.മുരളീധരൻ ആദരിച്ചു. പുരസ്കാര സ്വീകർത്താവ് ഡോ. ടി.കെ. മൂർത്തി മറുപടി പ്രസംഗം നടത്തി. ഗായിക കെ.എസ്.ചിത്ര ,എൻ കെ അക്ബർ എം എൽ എ, നഗരസഭാധ്യക്ഷ സുനിത അരവിന്ദൻ ,വാർഡ് കൗൺസിലർ ശോഭ ഹരി നാരായണൻ, ദേവസ്വം ഭരണസമിതി അംഗം എം.യു ഷിനിജ, എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ദേവസ്വം ഭരണസമിതി അംഗം മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എസ്.ഹരി ഗോപാൽ നന്ദിയും രേഖപ്പെടുത്തി.

ചെമ്പൈ സബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, തിരുവിഴ ശിവാനന്ദൻ, എൻ.ഹരി, ചെമ്പൈ സുരേഷ് ,വിദ്യാധരൻ മാസ്റ്റർ, ചെമ്പൈ സുരേഷ്,ആനയടി പ്രസാദ് ,ഗുരുവായൂർ കെ. മണികണ്ഠൻ, ചേപ്പാട് വാമനൻ നമ്പൂതിരി എന്നിവർ ചടങ്ങിൽ സന്നിഹിതരായി. വൈകിട്ട് അഞ്ചുമണിയോടെ ക്ഷേത്രം കിഴക്കേ നടയിലെത്തിയ തംബുരു വിളംബര ഘോഷയാത്രയെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ദേവസ്വം കൊമ്പൻ മാരായ ഇന്ദ്ര സെൻ, വിനായകൻ, ജൂനിയർ വിഷ്ണു എന്നിവർ അണിനിരന്നത് ഘോഷയാത്രക്ക് മാറ്റു കൂട്ടി .അഞ്ചു വയസ്സ് മുതൽ എൺപത് പിന്നിട്ട എൺപതിലേറെ ഇടയ്ക്ക കലാകാരൻമാർ, താലമേന്തിയ വനിതകൾ എന്നിവരുടെയും വാദ്യമേളങ്ങളുടെയും അകമ്പടി ടെയാണ് തംബുരു ഘോഷയാത്രയെ വരവേറ്റത്.ചെമ്പൈ സ്വാമികൾ ഉപയോഗിച്ചിരുന്ന തംബുരു തുടർന്ന് മേൽപുത്തൂർ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചതോടെയാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്.. ദേവസ്വം മന്ത്രി കെ.മുരളീധരനും തംബുരു ഘോഷയാത്രയെ വരവേൽക്കാനെത്തി.

Get more updates from Pudukad News on Google