ബിഹാറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 17, 18 വയസ്സുള്ള പെൺകുട്ടികൾ ഓട്ടോ ഡ്രൈവർമാരുടെ ക്രൂര പീഡനത്തിനിരയായി

Current: മലയാളം

പറ്റ്ന: ബിഹാറിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. റോഹ്താസിലും ഔറംഗബാദിലുമാണ് പെണ്‍കുട്ടികള്‍ ക്രൂരപീഡനത്തിനിരയായത്. രണ്ട് സംഭവങ്ങളിലും ഓട്ടോ ഡ്രൈവർമാരാണ് പ്രതികൾ. കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
റോഹ്താസ് ജില്ലയിലാണ് ആദ്യ സംഭവം. 18 വയസ്സുള്ള പെൺകുട്ടിയെ, ഡ്രൈവറും സുഹൃത്തും ചേർന്ന് ആളൊഴിഞ്ഞിടത്ത് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം പെൺകുട്ടിയെ ഉപേക്ഷിച്ച പ്രതികൾ വാഹനം ഒളിപ്പിച്ചെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
ബേഡ പ്രദേശത്തേക്ക് പോകാനാണ് പെൺകുട്ടി ഓട്ടോറിക്ഷയിൽ കയറിയത്. പ്രതികൾ സ്ഥലം വിട്ടയുടൻ പെൺകുട്ടി വീട്ടിലെത്തി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉടൻ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടാമത്തെ സംഭവം ഔറംഗബാദ് ജില്ലയിലാണ്. അനുഗ്രഹ നാരായൺ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി ഔറംഗബാദ് ജില്ലയിലെ ജസോയ മോറിന് സമീപം വാഹനം കാത്തുനിൽക്കുകയായിരുന്ന 17 വയസ്സുകാരിയായ വിദ്യാർഥിനിയെ ഓട്ടോറിക്ഷാ ഡ്രൈവർ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
ഔറംഗബാദ് ജില്ലയിലെ കർമ ഗ്രാമവാസിയായ റോഷൻ യാദവ് എന്നയാളാണ് പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയിൽ കയറ്റിയത്. തുടർന്നായിരുന്നു പീഡനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.











