സ്റ്റീഫൻ ദേവസ്സിക്കെതിരായ പരാതി; എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി ഉത്തരവ് | Stephen Devassy

കൊച്ചി: കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസ്സിക്കെതിരായ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു (Stephen Devassy). കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
കളമശ്ശേരിയിലെ ഓഡിയോ വിഷ്വൽ കേന്ദ്രത്തിലെ വൈദ്യുതി ജോലികൾ പൂർത്തിയാക്കിയെന്ന പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് പരാതി. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കെഎസ്ഇബിയിൽ നിന്ന് വൈദ്യുതി കണക്ഷൻ നേടാൻ ശ്രമിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
പരാതി പരിഗണിച്ച കോടതി, സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് നിർദേശിച്ചിരിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കും.
Story Summary:
A court has ordered the registration of an FIR and an investigation into a complaint against keyboardist Stephen Devassy. The complaint alleges that a fake completion certificate was prepared for electrical work at an audio-visual centre in Kalamassery and that it was used in an attempt to obtain an electricity connection from KSEB.




