Skip to content
November 11, 2026
⌕

ഷിക്കാഗോയിൽ സ്റ്റാർട്ട് ചെയ്ത കാറിനുള്ളിൽ യുവാവും യുവതിയും മരിച്ച നിലയിൽ

November 11, 2026
Share this post to

ഷിക്കാഗോ: ഷിക്കാഗോയിലെ ഗേജ് പാർക്കിൽ കാറിനുള്ളിൽ യുവാവിനെയും യുവതിയെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷിക്കാഗോ പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്.

നവംബർ 8, ഞായറാഴ്ച പുലർച്ചെ 4:45-ഓടെയാണ് സംഭവം. വെസ്റ്റ് 51-ാം തെരുവിലെ ഒരു ഗാരേജിൽ എഞ്ചിൻ സ്റ്റാർട്ട് ചെയ്തു കിടന്നിരുന്ന കാറിനുള്ളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 37 വയസ്സുകാരനായ ഒമർ ഫെർണാഡോ ഓർട്ടിസും 39 വയസ്സുകാരിയായ യുവതിയുമാണ് മരിച്ചത്. യുവതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

ഇരുവരുടെയും ശരീരത്തിൽ പരുക്കുകളുടെ പാടുകളോ മറ്റ് ലക്ഷണങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാർ സ്റ്റാർട്ട് ചെയ്തു കിടന്നതിനാൽ വിഷപ്പുക ശ്വസിച്ചുള്ള മരണമാണോ എന്ന് സംശയമുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഏരിയ വൺ ഡിറ്റക്ടീവുകളുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 

Get more updates from Pudukad News on Google