Skip to content
November 11, 2026
⌕

പ്രമേഹ ദിന ശില്പശാലയും സൗജന്യ പരിശോധനയും നവംബര്‍ 14 ന് ആലപ്പുഴ റോട്ടറി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും

November 11, 2026
Share this post to

ആലപ്പുഴ: കേരളസർക്കാർ നാഷണൽ ഹെൽത്ത് മിഷൻ, ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, റോട്ടറി ക്ലബ്ബ് ആലപ്പുഴ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പ്രമേഹ ദിനമായ നവംബര്‍ 14 ന് സൗത്ത് പോലീസ് സ്റ്റേഷന് പടിഞ്ഞാറ് റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ നടത്തുന്ന ജില്ലാ തല ശില്പശാല കെ.സി വേണുഗോപാൽ എം. പി. ഉദ്ഘാടനം ചെയ്യും. 

ശില്പശാലയിൽ ജനറൽ മെഡിസിൻ ഡോ: ബി. പദ്മകുമാർ, നെഫ്രോളജി ഡോ: എസ്. ഗോമതി, ഹൃദയ ആരോഗ്യം ഡോ: തോമസ് മാത്യു, ഡൻ്റൽ ആരോഗ്യം ഡോ: എസ്.രൂപേഷ് , ഫിസിക്കൽ മെഡിസിൻ ഡോ. എസ്. ശിവറാം, ശ്വാസകോശ ആരോഗ്യം ഡോ: പി.എസ്. ഷാജഹാൻ, മാനസിക ആരോഗ്യം ഡോ: ഷാലിമ കൈരളി, ഗ്യാസ്‌സ്ട്രാ എൻഡനോളജി ഡോ. ഗോപു ആർ. ബാബു, ഡർമ്മറ്റോളജി ഡോ: എസ്. പ്രസി, ഒഫ്താ ൾമോളജി ഡോ. സ്റ്റെഫാനി സെബാസ്റ്റ്യൻ, പാദ സംരക്ഷണം ഡോ.എച്ച്. ഷാജഹാൻ, കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് ഡോ. ഗംഗ കൈലാസ്, ഡയറ്റീഷ്യൻ ശ്രീജാലക്ഷ്മി, ന്യൂറോ മെഡിസിൻ സി.വി. ഷാജി എന്നിവർ പങ്കെടുക്കും. 

ഡയബറ്റിക്ക് റെറ്റിനോപതി, പാദ പരിശോധന, പ്രമേഹ പരിശോധന, എച്ച് ബി, എവൺ സി, തൈറോയിഡ് പരിശോധ എന്നിവ സൗജന്യമാണന്ന് എൻ. എ ച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ: എസ്. ലൈജുവും, ലയൺസ് ക്ലബ്ബ് ആലപ്പുഴ സെൻട്രൽ പ്രസിഡൻ്റ് ഡോ. എസ്. രൂപേഷും അറിയിച്ചു. വിവരങ്ങൾക്ക് 88910 10 637.

Get more updates from Pudukad News on Google