Skip to content
November 11, 2026
⌕

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കി പൊലീസ്; വളർമതിയെ ആശുപത്രിയിലേക്ക് മാറ്റി | LPST candidates protest

November 11, 2026
Share this post to

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തുന്ന സമരപ്പന്തൽ രാത്രിയോടെ പൊളിച്ചുനീക്കി പൊലീസ് (LPST candidates protest). സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാനുള്ള നടപടിയും പൊലീസ് ആരംഭിച്ചു. നിരാഹാര സമരം നടത്തുകയായിരുന്ന വളർമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. അതേസമയം, ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ നീക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗാർഥികൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിപ്പിച്ച ശേഷമേ സമരത്തിൽനിന്ന് പിന്മാറൂവെന്നും അവർ വ്യക്തമാക്കി.

നോട്ടീസ് നൽകിയതിന് പിന്നാലെ നടപടി

സമരപ്പന്തൽ പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് നോട്ടീസ് നൽകിയിരുന്നു. വളർമതിക്കെതിരെയും കേസെടുത്തിരുന്നു. എന്നാൽ സമരപ്പന്തൽ പൊളിച്ചുനീക്കാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു ഉദ്യോഗാർഥികൾ.

പന്തൽ ഇല്ലാതായാലും സമരം തുടരുമെന്നാണ് ഉദ്യോഗാർഥികൾ അറിയിച്ചിരിക്കുന്നത്. മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥയ്ക്കു നേരെ സമരക്കാർ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി സമരപ്പന്തൽ പൊളിച്ചുനീക്കിയത്.

Story Summary:
Police dismantled the protest tent set up by LPST candidates outside the Kerala Secretariat in Thiruvananthapuram. Fasting protester Valarmathi was taken into custody and shifted to hospital. The candidates alleged that police used force to remove them and said their protest would continue even without the tent. DYFI also criticised the police action.

Get more updates from Pudukad News on Google