Skip to content
November 13, 2026
⌕

ന്യൂറോ വാർഡിൽ ലൈബ്രററി ഒരുക്കി ആൻ്റണി എം. ജോൺ

November 12, 2026
Share this post to

ആലപ്പുഴ: പുസ്തകങ്ങളുടെ കലവറയായ ഹോം ലൈബ്രറിയിലെ പുസ്തകങ്ങൾ ആലപ്പുഴ ഗവഃ റ്റി.ഡി. മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ആലപ്പുഴ കൈതവന മംഗലത്ത് ആൻ്റണി എം. ജോൺ ആണ് പുസ്തകശേഖരത്തിലെ അപൂർവ്വ പുസ്തകശേഖരം മെഡിക്കൽ കോളേജിന് സമ്മാനിച്ചത്

മെഡിക്കൽ കോളേജ് സൂപ്പർ സെപെഷ്യാലിറ്റി ഡിപ്പാർട്മെൻ്റിലെ ന്യൂറോ മെഡിസിൻ ഉൾപ്പെടെ എട്ടോളം വിഭാഗം പ്രവർത്തിക്കുന്നസ്ഥലത്താണ് ലൈബ്രററി ഒരുക്കിയത് ആൻ്റണി എം. ജോണിൻ്റെ ഭാര്യ എലിസബത്തിനെ ചികിത്സക്കായി ന്യൂറോ മെഡിസിൻ വാർഡിൽ അഡ്‌മിറ്റ് ചെയ്തപ്പോൾ അൻപതോളം രോഗികളും അവരുടെ കൂട്ടിരിപ്പ്കാരും കൂടുതൽ സമയം മൊബൈൽ ഫോണിൽ നോക്കി ഇരിക്കുന്ന കാഴ്ച കണ്ട ആൻ്റണിയുടെ മനസ്സിൽ ലൈബ്രററി ഒരുക്കണമെന്ന ആശയം ഉദിച്ചു.

book

ആശയം ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ: സി.വി. ഷാജിയുമായി പങ്ക് വെച്ചപ്പോൾ ലൈബ്രററി ഒരുക്കുന്ന കാര്യത്തിൽ അനുവാദം നൽകി ഗാന്ധിജി സർവകലാശാലയുടെ പ്രഥമ ചെയർമാനായ 1984 – 85 കാലഘട്ടം മുതൽ പുസ്തകപ്രേയിയായിരുന്നു ആൻ്റണി വീട്ടിൽ ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരം ഉണ്ട് പൊതുജനങ്ങൾക്ക് ഉപകാരപ്രധമായ നിലയിലാണ് പുസ്തകം വെച്ചിരിക്കുന്നത് .

2000 ത്തിലാണ് വീട്ടിൽ പുസ്തകങ്ങളുടെ ശേഖരം ലൈബ്രററി ആക്കി മാറ്റിയത് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പ് കാർക്കും ഏറെ സന്തോഷം പകരുന്ന നടപടിയാണ് ആൻ്റണിയുടേതെന്ന് ഡോ: സി.വി. ഷാജി പറഞ്ഞു ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി അമ്പലപ്പുഴ താലൂക്ക് ജനറൽ സെക്രട്ടറിയാണ് ആൻ്റണി

Get more updates from Pudukad News on Google