Skip to content
November 13, 2026
⌕

കോഴിക്കോട് മാങ്കാവിൽ സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു | Kozhikode bus accident

November 12, 2026
Share this post to

കോഴിക്കോട്: മാങ്കാവ് വളയനാട് ക്ഷേത്രത്തിന് സമീപം സ്വകാര്യ ബസിടിച്ച് വീട്ടമ്മ മരിച്ചു. കുരുവട്ടൂർ പറമ്പിൽ ചാലിൽ ഹൗസിൽ ഒ.പി. റഷീദ (52) ആണ് മരിച്ചത് (Kozhikode bus accident). കോഴിക്കോട് ടൗണിലേക്ക് പോകുകയായിരുന്ന പുലരി ബസാണ് അപകടത്തിൽപ്പെട്ടത്.

വളയനാട് ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസ് വീണ്ടും മുന്നോട്ടെടുക്കുന്നതിനിടെയാണ് റഷീദയെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബസിലെയും ക്ഷേത്രത്തിന് സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Story Summary:
A 52-year-old woman, O.P. Rasheeda, died after being hit by a private bus near Valayanad Temple in Mankavu, Kozhikode. The accident occurred as the bus was moving forward after stopping in front of the temple. Police have launched an investigation and are examining CCTV footage.

Get more updates from Pudukad News on Google