നിർമാണത്തിനിടെ വന്ന ആ ‘പിഴവ്’; വർഷങ്ങളോളം വീടിനുള്ളിൽ വിഷവാതകവും ദുർഗന്ധവും; ടെക്സസിൽ കുടുംബത്തിന് 180 കോടിയിലധികം നഷ്ടപരിഹാരം

ടെക്സസ്: വീടിന്റെ പ്ലമിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകാൻ ടാറന്റ് കൗണ്ടി ജൂറി വിധിച്ചു.
വീടിന്റെ തട്ടിൻപുറത്ത് പ്ലമിങ് വെന്റുകൾ കൃത്യമായി പുറത്തേക്ക് തുറക്കാതെ അടഞ്ഞുപോയതിനെ തുടർന്നാണ് ദുർഗന്ധവും വിഷവാതകവും വീടിനുള്ളിലേക്ക് പടർന്നത്. തുടർച്ചയായി മലിനവാതകം ശ്വസിക്കേണ്ടി വന്നതിനെ തുടർന്ന് കുടുംബാംഗങ്ങൾക്ക് തലവേദന, ചർമരോഗങ്ങൾ തുടങ്ങിയ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരികയും വീട് താമസയോഗ്യമല്ലാതാവുകയും ചെയ്തിരുന്നു.
തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും ഉത്തരവാദിത്തമില്ലായ്മയും കണക്കിലെടുത്താണ് നിർമാണ/പ്ലമിങ് കമ്പനിക്കെതിരെ കോടതി കടുത്ത പിഴയും ഭീമമായ നഷ്ടപരിഹാരവും വിധിച്ചത്.
Get more updates from Pudukad News on Google




