Skip to content
November 13, 2026
⌕

ഹുവാങിനു ജോലി വാഗ്ദാനം ചെയ്തു ഇലോൺ മസ്ക്

November 13, 2026
Share this post to

ചൈനീസ് ചാരവനിതയുമായുളള ബന്ധത്തിന്റെ പേരിൽ എൻവിഡിയ പിരിച്ചു വിടാൻ ഇടയുള്ള സി ഇ ഓ: ജെൻസെൻ ഹുവാങിനു ജോലി വാഗ്ദാനം ചെയ്തു ഇലോൺ മസ്ക്.

ഹുവാങിനെ ജോലിക്കെടുക്കണമെന്നു എക്സിൽ ഒരാൾ ആവശ്യപ്പെട്ടപ്പോൾ മസ്ക് പ്രതികരിച്ചു: “അതൊരു ബഹുമതി ആയിരിക്കും.”

ചാരവനിതയ്ക്കു പുറമെ എൻവീഡിയ വൈസ് പ്രസിഡന്റ് കിംബെർലി പവൽ (48) കൂടി ഹുവാങിന്റെ കാമുകി ആണെന്ന വാർത്തയൊന്നും മസ്കിനു വിഷയമല്ല. ചിപ്പ് രംഗത്തു ലോക നിലവാരത്തിലേക്കു കമ്പനിയെ വളർത്തിയ പ്രതിഭയാണ് ഹുവാങ് എന്നതാണ് പ്രധാനം.

താൻ ഭാര്യയെ വഞ്ചിച്ചെന്നു ഹുവാങ് കമ്പനി ജീവനക്കാരോടു തുറന്നു സമ്മതിച്ചപ്പോൾ അദ്ദേഹത്തിനു ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ലെന്നു മസ്ക് പറഞ്ഞു. “നമ്മുടെ തലമുറയിലെ ഏറ്റവും വലിയ സംരഭകരിൽ ഒരാളാണ് ഹുവാങ്” എന്നദ്ദേഹം അഭിപ്രായപ്പെട്ടു.

“അമേരിക്കയുടെ എ ഐ നേതൃത്വത്തിന് ഒഴിവാക്കാൻ കഴിയാത്ത വ്യക്തി” ആണെന്നും.

ചാരവനിത വഴി ചൈന രഹസ്യങ്ങൾ ചോർത്തിയോ എന്ന സംശയം ഉയരുമ്പോൾ പവലുമായുള്ള ബന്ധത്തിൽ ഉണ്ടാവുന്ന പ്രശ്‌നം അത് കമ്പനിയുടെ ധാർമിക നിലവാരം ലംഘിച്ചു എന്നതാണ്. സഹപ്രവർത്തകരുമായി അതിരു വിട്ട ബന്ധം കമ്പനി നിരോധിച്ചിട്ടുമുണ്ട്.

2008ൽ എൻവിഡിയയിൽ എത്തിയ പവൽ അവരുടെ ആഗോള ആരോഗ്യ രക്ഷാ ബിസിനസിനു മേൽനോട്ടം വഹിക്കുന്നു.

Get more updates from Pudukad News on Google