Skip to content
November 15, 2026
⌕

ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം ‘രാമായണ’യുടെ കുവൈത്തിലെ പ്രദർശനം അപ്രതീക്ഷിതമായി നിർത്തിവെച്ചു

November 13, 2026
Share this post to

കുവൈത്ത്: നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബോളിവുഡ് ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ കുവൈത്തിലെ പ്രദർശനം അപ്രതീക്ഷിതമായി പിൻവലിച്ചു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് തിയേറ്ററുകളിൽ നിന്ന് ചിത്രം മാറ്റാൻ തീരുമാനമായത്.

ഈ മാസം അഞ്ചിനാണ് ചിത്രം കുവൈത്തിൽ പ്രദർശനത്തിനെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുകയായിരുന്ന ചിത്രം വരും ആഴ്ചകളിലും പ്രദർശനം തുടരുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാപ്രേമികൾ.

ഇതിനിടയിലാണ് വ്യാഴാഴ്ച മുതൽ പ്രദർശനം അവസാനിപ്പിച്ചതായുള്ള അറിയിപ്പ് എത്തിയത്. കുവൈത്തിന് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.

രാമായണ ഇതിഹാസത്തെ ആസ്പദമാക്കി നമിത് മൽഹോത്ര നിർമ്മിച്ച ഈ ചിത്രം, 900 കോടി രൂപ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ഇതിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്നു.

രവി ദുബെ ലക്ഷ്മണനായും, കന്നഡ സൂപ്പർതാരം യാഷ് രാവണനായും, സണ്ണി ഡിയോൾ ഹനുമാനായും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

Get more updates from Pudukad News on Google