Skip to content
November 15, 2026
⌕

‘അവർ ആഘോഷിക്കട്ടെ’: അണ്ടർ-19 ഏഷ്യ കപ്പിലെ പാകിസ്താനെതിരായ വിജയത്തിൽ ഇന്ത്യൻ ടീമിനെ പിന്തുണച്ച് BCCI സെക്രട്ടറി | BCCI Secretary

November 15, 2026
Share this post to
BCCI Secretary

ന്യൂഡൽഹി: അണ്ടർ-19 ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരായ ആവേശകരമായ വിജയത്തിന് ശേഷമുള്ള ഇന്ത്യൻ യുവതാരങ്ങളുടെ ആഘോഷങ്ങളെ പിന്തുണച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ. തോൽവി മുന്നിൽക്കണ്ട മത്സരത്തിൽ അവിശ്വസനീയ തിരിച്ചുവരവ് നടത്തി വിജയം പിടിച്ചെടുത്ത യുവതാരങ്ങൾക്ക് ആവേശം പ്രകടിപ്പിക്കാൻ പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.(BCCI Secretary Defends India U19 Celebrations After Asia Cup Win)

ഒമാനിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒരു വിക്കറ്റിന്റെ ആവേശകരമായ വിജയം നേടിയതിന് പിന്നാലെയായിരുന്നു ഇന്ത്യൻ താരങ്ങളുടെ ആഘോഷങ്ങൾ വിവാദമായത്. മത്സരത്തിൽ ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് അനുകൂലമായിരുന്നില്ല കാര്യങ്ങൾ. എന്നാൽ അവിശ്വസനീയമായ പോരാട്ടവീര്യത്തിലൂടെയാണ് ടീം വിജയം സ്വന്തമാക്കിയത്. ഇത് കളിക്കാരുടെ ആത്മവിശ്വാസവും തോറ്റു കൊടുക്കില്ലെന്ന മനോഭാവവുമാണ് കാണിക്കുന്നതെന്ന് അഭിമുഖത്തിൽ സൈകിയ പറഞ്ഞു. അവസാന പന്തിൽ മൊഹിത് ഉൽവയുടെ ബൗണ്ടറിയിലൂടെയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം.

മത്സരശേഷം ഇന്ത്യൻ താരങ്ങൾ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ പാക് താരങ്ങൾക്ക് നേരെ ചില ആംഗ്യങ്ങൾ കാണിച്ചുവെന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ സെക്രട്ടറിയുടെ പ്രതികരണം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 337 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 86 പന്തിൽ 86 റൺസ് വേണമെന്ന നിലയിൽ പതറിയിരുന്നു. എന്നാൽ മാനവ് ചൗഹാനും (47) പുറത്താകാതെ നിന്ന മൊഹിത് ഉൽവയും (49) നടത്തിയ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യയെ ചരിത്രവിജയത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ തീവ്രതയും നാടകീയതയും കണക്കിലെടുക്കുമ്പോൾ താരങ്ങളുടെ അഹ്ലാദപ്രകടനങ്ങൾ സ്വാഭാവികമാണെന്നും, വലിയ സമ്മർദ്ദത്തെ അതിജീവിച്ച് നേടിയ വിജയത്തിൽ ആഘോഷിക്കാൻ അവർക്ക് അർഹതയുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

Story Summary

BCCI Secretary Devajit Saikia has strongly defended the India Under-19 team’s emotional celebrations following their thrilling one-wicket win against Pakistan in the Asia Cup final. While social media debated some gestures directed at opponents after Mohit Ulva’s last-ball winning boundary, Saikia praised the team’s fighting spirit and resilience in pulling off an improbable comeback.

Get more updates from Pudukad News on Google