Skip to content
November 15, 2026
⌕

ശബരിമല തീർത്ഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ശ്രീകാകുളം, മച്ചിലിപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ നിന്നാണ് കൊല്ലത്തേക്കാണ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ഇതര സംസ്ഥാന തീർത്ഥാടകർക്ക് പ്രത്യേക സർവീസുകൾ വലിയ ആശ്വാസമാകും

November 13, 2026
Share this post to

കോട്ടയം: ശബരിമല തീർത്ഥാടന കാലയളവിലെ തിരക്ക് പരിഗണിച്ച് ആന്ധ്രാപ്രദേശിൽ നിന്നും കൊല്ലത്തേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് സൗത്ത് കോസ്റ്റ് റെയിൽവേ. ശ്രീകാകുളം, മച്ചിലിപട്ടണം, കാക്കിനട എന്നിവിടങ്ങളിൽ നിന്നാണ് കൊല്ലത്തേക്കും തിരിച്ചും സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്.

ശ്രീകാകുളം – കൊല്ലം – ശ്രീകാകുളം സ്പെഷൽ എക്സ്പ്രസ്

ട്രെയിൻ നമ്പർ 08539:  22 മുതൽ ജനുവരി 24 വരെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.20-ന് ശ്രീകാകുളം റോഡിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാത്രി 9.30-ന് കൊല്ലത്തെത്തും.

ട്രെയിൻ നമ്പർ 08540:  24 മുതൽ 2027 ജനുവരി 26 വരെ എല്ലാ ചൊവ്വാഴ്ചകളിലും പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ബുധനാഴ്ച വൈകുന്നേരം 4.50-ന് ശ്രീകാകുളത്തെത്തും.

 മച്ചിലിപട്ടണം – കൊല്ലം – മച്ചിലിപട്ടണം സ്പെഷൽ എക്സ്പ്രസ് 

ട്രെയിൻ നമ്പർ 07231: നവംബർ 20, 27 എന്നീ വെള്ളിയാഴ്ചകളിൽ (2 സർവീസുകൾ) വൈകുന്നേരം 4.30-ന് മച്ചിലിപട്ടണത്തിൽ നിന്ന് പുറപ്പെട്ട് ശനിയാഴ്ച രാത്രി 9.30-ന് കൊല്ലത്തെത്തും.

ട്രെയിൻ നമ്പർ 07232: നവംബർ 22, 29 എന്നീ ഞായറാഴ്ചകളിൽ പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 8.50-ന് മച്ചിലിപട്ടണത്തെത്തും.

കാക്കിനട ടൗൺ – കൊല്ലം – കാക്കിനട ടൗൺ സ്പെഷൽ എക്സ്പ്രസ് 

ട്രെയിൻ നമ്പർ 07233:  19 മുതൽ 2027 ജനുവരി 21 വരെ എല്ലാ വ്യാഴാഴ്ചകളിലും (10 സർവീസുകൾ) രാവിലെ 8.20-ന് കാക്കിനട ടൗണിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാത്രി 9.30-ന് കൊല്ലത്തെത്തും.

ട്രെയിൻ നമ്പർ 07234: 21 മുതൽ 2027 ജനുവരി 23 വരെ എല്ലാ ശനിയാഴ്ചകളിലും (10 സർവീസുകൾ) പുലർച്ചെ 2.30-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകുന്നേരം 6.30-ന് കാക്കിനടയിലെത്തും.

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി എത്തുന്ന ഇതര സംസ്ഥാന തീർത്ഥാടകർക്ക് ഈ പ്രത്യേക സർവീസുകൾ വലിയ ആശ്വാസമാകും.

Get more updates from Pudukad News on Google