Skip to content
November 15, 2026
⌕

‘ശബരിമല തീർത്ഥാടകർക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ, അപ്പവും അരവണയും ഇനി തപാൽ വഴിയും ലഭിക്കും’: ദേവസ്വം ബോർഡ് പ്രസിഡൻ്റ് | Sabarimala pilgrims

November 13, 2026
Share this post to
 Sabarimala pilgrims

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. എൽ.ഐ.സിയുമായി (LIC) സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയിലൂടെ, തീർത്ഥാടനത്തിനിടെ മരണപ്പെടുന്ന ഭക്തരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുക ലഭിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Sabarimala pilgrims, postal delivery of Aravana, Travancore Devaswom Board announces 2 lakh insurance )

വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവ വഴി ദർശനത്തിനായി രജിസ്റ്റർ ചെയ്ത് എത്തുന്ന തീർത്ഥാടകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും ഇൻഷുറൻസ് പരിരക്ഷ നിലവിലുണ്ടാകുക. തപാൽ വകുപ്പുമായി സഹകരിച്ച് ഇത്തവണ മുതൽ ഭക്തർക്ക് അരവണയും അപ്പവും പോസ്റ്റൽ വഴി വീടുകളിൽ ലഭിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും.

ഈ മാസം 17-ന് നട തുറക്കുമ്പോൾ തന്നെ 50 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉണ്ടാകും. ശർക്കരയുടെ ലഭ്യതയിൽ ആശങ്കകളില്ലെന്നും മിൽമയിൽ നിന്നാണ് നെയ്യ് വാങ്ങുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. മലകയറുമ്പോൾ വിശ്രമിക്കാൻ ഇരിപ്പിടങ്ങളില്ലെന്ന പരാതി പരിഹരിക്കാനായി പാതയിൽ 200 സ്റ്റെയിൻലെസ് സ്റ്റീൽ കസേരകൾ സ്ഥാപിച്ചു. കൂടാതെ, നിലയ്ക്കലിൽ രണ്ടായിരത്തോളം പേർക്ക് ഒരേസമയം വിശ്രമിക്കാൻ സാധിക്കുന്ന രണ്ട് വലിയ പന്തലുകളും ഒരുക്കിയിട്ടുണ്ട്.

വഴിപാടുകൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിന് പ്രാധാന്യം നൽകും. എല്ലാ ഡോളി സർവീസുകളും ഇനി മുതൽ പ്രീ-പെയ്ഡ് ആയിരിക്കും. ശുചിമുറികളുടെ ടെൻഡർ നടപടികൾ പൂർത്തിയാകുന്നത് വരെ ദേവസ്വം ബോർഡ് നേരിട്ട് ഇവ കൈകാര്യം ചെയ്യും. ഓരോ മണിക്കൂർ ഇടവിട്ട് ശുചിമുറികൾ വൃത്തിയാക്കുന്നതിനായി ഇരുന്നൂറിലധികം തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്.

Story Summary

The Travancore Devaswom Board has introduced a Rs 2 lakh insurance coverage in collaboration with LIC for Sabarimala pilgrims arriving via virtual queue or spot booking, valid for three days starting the day prior to their visit. Devaswom Board President K. Jayakumar also announced key pilgrim-centric measures ahead of the temple opening on November 17, including postal delivery of Appam and Aravana, pre-paid dolly services, 200 stainless steel resting chairs along the trekking path, and a buffer stock of 50 lakh Aravana tins.

Get more updates from Pudukad News on Google