കർഷകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച വാൻകാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ “കുഞ്ഞുണ്ണി” എന്ന പേരിൽ വിപണിയിലേക്ക്.

വാൻഗാർഡ് കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങൾ “കുഞ്ഞുണ്ണി” എന്ന പേരിൽ വിപണിയിലേക്ക്.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ കർഷകരുടെ കൂട്ടായ്മയിൽ രൂപീകരിച്ച വാൻകാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ “കുഞ്ഞുണ്ണി” എന്ന പേരിൽ വിപണിയിലേക്ക്. ഇഡ്ഡലി – ദോശമാവ്, റാഗി ദോശമാവ്, വിവിധതരം ചിപ്സുകൾ എന്നിവയാണ് കുഞ്ഞുണ്ണി എന്ന പേരിൽ വിപണിയിൽ എത്തുന്നത്. നടവരമ്പ് കല്ലംകുന്നിൽ കമ്പനിയിൽ നടന്ന ചടങ്ങിൽ സീരിയൽ താരം ശിവാനി ഉൽപ്പന്നങ്ങളുടെ ലോഗോ പ്രകാശനവും മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു കമ്പനിയുടെ വെബ്സൈറ്റ് പ്രകാശനവും നിർവഹിച്ചു. കമ്പനി ചെയർമാൻ ടി എസ് സജീവൻ മാസ്റ്റർ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസ് ചിറ്റിലപ്പിള്ളി, സി. ബി.ഷക്കീല ടീച്ചർ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ, കൂടൽമാണിക്യം ദേവസ്വം മുൻ ചെയർമാൻ പ്രദീപ് മേനോൻ,ഡോക്ടർ കെ. പി. ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രേമ നൈഷാദ്, ഓമന കുട്ടൻ, സാമൂഹ്യ പ്രവർത്തകനായ ബാലൻ അമ്പാടത്ത്,വാൻ ഗാർഡ് എംഡി നജീബ് വാടേക്കാരൻ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുനിൽ മാലാന്ത്ര തുടങ്ങിയവർ സംസാരിച്ചു.




