Skip to content
November 14, 2026
⌕

വെള്ളാങ്കല്ലൂർ വടക്കുംകര മഹല്ല് ജമാഅത്ത് മുതിർന്ന കമ്മിറ്റി അംഗങ്ങളെ ആദരിച്ചു

November 13, 2026
Share this post to

1960 മുതൽ പ്രവർത്തിക്കുന്ന അറക്കപ്പറമ്പിൽ പരീത് ഹാജിക്കും 25 വർഷം സേവനമനുഷ്ഠിച്ച തറക്കപ്പറമ്പിൽ കാദർ ഹാജിക്കും ആദരം

വെള്ളാങ്കല്ലൂർ:
വടക്കുംകര മഹല്ല് ജമാഅത്തിന്റെ പ്രവർത്തനങ്ങളിൽ പതിറ്റാണ്ടുകളായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മുതിർന്ന കമ്മിറ്റി അംഗങ്ങളെ മഹല്ല് ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. 1960-ലെ മഹല്ലിന്റെ പ്രാരംഭ കാലഘട്ടം മുതൽ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന മുതിർന്ന പൗരൻ അറക്കപ്പറമ്പിൽ പരീത് ഹാജിയെയും, കഴിഞ്ഞ 25 വർഷക്കാലം മഹല്ല് ജമാഅത്ത് കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ച തറക്കപ്പറമ്പിൽ കാദർ ഹാജിയെയുമാണ് ചടങ്ങിൽ ആദരിച്ചത്.

മഹല്ല് പ്രസിഡന്റ് സി.കെ. അബ്ദുസ്സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ബാക്കവി ഉസ്താദ് ഉദ്ഘാടനം ചെയ്തു. മഹല്ല് സെക്രട്ടറി മുഹമ്മദലി കെ.എച്ച്. സ്വാഗതം ആശംസിച്ചു.

മദ്രസ, വെൽഫെയർ, ക്ഷേമ സമിതി ചെയർമാൻമാരായ അയ്യൂബ്, അബ്ദുൽ ഹാജി, മുഹമ്മദ് കോൽപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്റ് തോപ്പിൽ ബഷീർ വിശദീകരണ പ്രസംഗവും ജോയിന്റ് സെക്രട്ടറി സിറാജുദ്ദീൻ ആളംപറമ്പിൽ നന്ദിയും രേഖപ്പെടുത്തി.

Get more updates from Pudukad News on Google