കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ച് നെടുമങ്ങാട് ഗവ. യുപി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച 9 ക്ലാസ് റൂമുകൾ ഉള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടന

നെടുമങ്ങാട് : കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ച് നെടുമങ്ങാട് ഗവ. യുപി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച 9 ക്ലാസ് റൂമുകൾ ഉള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം അഡ്വ. ജി ആർ അനിൽ എംഎൽഎ നിർവഹിച്ചു. മണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങൾക്കും കഴിഞ്ഞ കാലയളവിൽ സ്കൂളിന് ആവശ്യമായുള്ള അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വേണ്ട ഫണ്ട് അനുവദിക്കുവാനും, ആ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും കഴിഞ്ഞിട്ടുണ്ട് എന്ന് എംഎൽഎ ഉദ്ഘാടന വേളയിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ അഡ്വ. ആർ ജയദേവൻ അധ്യക്ഷത വഹിച്ച യോഗത്തിന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി സാബു സ്വാഗതം ആശംസിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. ലക്ഷ്മി സുരാജ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് എസ് ബിജു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സബീന ബീവി, വാർഡ് കൗൺസിലർ ടി അർജുനൻ,ചന്ദ്രകുമാര്‍,കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പി പ്രമോഷ്, പുലിപ്പാറ യൂസഫ്,അജികുമാർ, പിടിഎ പ്രസിഡന്റ് ബി സതീശൻ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു കുമാരി എസ് കൃതജ്ഞത രേഖപ്പെടുത്തി




