ഫാസ് പാടിയുടെ 27-ാമത് കുട്ടികളുടെ ചിത്രരചന മത്സരം നാളെ കോടാലിയിൽ; മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് ഉദ്ഘാടനം ചെയ്യും

കോടാലി:സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനയായ ഫാസ് പാടിയുടെ (FAS PADY) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 27-ാമത് എം. വിജയലക്ഷ്മി ടീച്ചർ അനുസ്മരണ കുട്ടികളുടെ ചിത്രരചന മത്സരം നാളെ (നവംബർ 14, ശനി) നടക്കും. രാവിലെ 9.30-ന് കോടാലി എസ്.എൻ. വിദ്യാമന്ദിർ സ്കൂളിലാണ് മത്സരങ്ങൾ ആരംഭിക്കുക. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. തുടർച്ചയായി 27-ാം വർഷമാണ് ഫാസ് പാടി ഈ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9446619611, 9496864871, 9447829645 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Get more updates from Pudukad News on Google

