Skip to content
November 14, 2026
⌕

അതിർത്തിത്തർക്കം: കന്യാകുമാരിയിൽ വയോധികനെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന് പരാതി; അയൽവാസി പിടിയിൽ | Kanyakumari murder

November 13, 2026
Share this post to
Four Shops Catch Fire

മാർത്താണ്ഡം: അതിർത്തിത്തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിനിടെ 86കാരനെ തീകൊളുത്തി കൊലപ്പെടുത്തിയെന്ന കേസിൽ അയൽവാസി അറസ്റ്റിൽ (Kanyakumari murder). കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം തിക്കുറിച്ചി സ്വദേശി കുഴന്തൈ വേലുവാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ആൽബെർട്ട് ആസ്പിനെ പൊലീസ് പിടികൂടി.

കുഴന്തൈ വേലുവിന്റെ മകൻ ജപമണിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുകുടുംബങ്ങളും തമ്മിൽ അതിർത്തിത്തർക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി ആൽബെർട്ടും ജപമണിയും തമ്മിൽ തർക്കമുണ്ടാകുകയും ഇരുവരും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

പൊലീസിനെ അറിയിക്കാൻ മകൻ പോയ സമയത്ത് ആക്രമണം

ഇന്നലെ രാത്രി ആൽബെർട്ട് ജപമണിയുടെ വീട്ടിലെത്തി ബഹളം വെച്ചതായാണ് വിവരം. തുടർന്ന് ജപമണി വിവരം അറിയിക്കാൻ മാർത്താണ്ഡം പൊലീസ് സ്റ്റേഷനിലേക്ക് പോയി.

ഈ സമയത്ത് വീട്ടിലുണ്ടായിരുന്ന രോഗബാധിതനായ കുഴന്തൈ വേലുവിന്റെ ശരീരത്തിൽ തുണികൾ വാരിയിട്ട ശേഷം പാമോയിൽ ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ജപമണി തിരിച്ചെത്തിയപ്പോൾ വീട്ടിൽനിന്ന് പുക ഉയരുന്നത് കണ്ട് അകത്തേക്ക് പരിശോധിച്ചപ്പോഴാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തിവരികയാണ്.

Story Summary:
An 86-year-old man, Kuzhanthai Velu, died after allegedly being set on fire at his home in Thikkurichi, near Marthandam in Tamil Nadu’s Kanyakumari district. Police have arrested his neighbour, Albert Aspin, in connection with the incident. Investigators suspect that a boundary dispute and a longstanding conflict with the victim’s son may have led to the attack. Further investigation is underway.

Get more updates from Pudukad News on Google