അകലനര നിയന്ത്രിക്കാം

പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ പോഷകക്കുറവ്, മാനസിക സമ്മർദ്ദം, ജീവിതശൈലി എന്നിവ കാരണമുള്ള അകാലനര തടയാനും ഒരു പരിധി വരെ നിയന്ത്രിക്കാനും സാധിക്കും.
• ജനിതക ഘടകങ്ങൾ. മാതാപിതാക്കൾക്കോ മുത്തശ്ശീമുത്തശ്ശന്മാർക്കോ ചെറുപ്പത്തിൽ നര ഉണ്ടായിരുന്നെങ്കിൽ നിങ്ങൾക്കും വരാൻ സാധ്യതയുണ്ട്.
• പോഷകങ്ങളുടെ കുറവ്. വിറ്റാമിൻ ബി12, വിറ്റാമിൻ ഡി, അയേൺ, കോപ്പർ, സിങ്ക് എന്നിവയുടെ കുറവ് മുടിയുടെ കറുപ്പ് നിറം നൽകുന്ന മെലാനിൻ ഉൽപാദനത്തെ ബാധിക്കും.
• മാനസിക സമ്മർദ്ദവും ഉറക്കക്കുറവും. അമിതമായ സ്ട്രെസ്സ്, ഉറക്കമില്ലായ്മ എന്നിവ മുടിയുടെ വേരുകളിലെ കോശങ്ങളെ നശിപ്പിക്കുന്നു.
• പുകവലിയും മലിനീകരണവും. പുകവലി ശരീരത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ്സ് വർദ്ധിപ്പിക്കുകയും മുടി വേഗത്തിൽ നരയ്ക്കാൻ കാരണമാവുകയും ചെയ്യുന്നു.
• ആരോഗ്യപ്രശ്നങ്ങൾ. തൈറോയ്ഡ് രോഗങ്ങൾ അല്ലെങ്കിൽ ചില ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ അകാലനരയ്ക്ക് കാരണമാകാം.




