പാലപ്പിള്ളിയിൽ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു

പുലിയുടെ ആക്രമണം പതിവായ പാലപ്പിള്ളിയിൽ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. പാലപ്പിള്ളി ബംഗ്ലാവ് കുന്നിലാണ് കൂടുവെച്ചത്. ഇവിടെ നാലുദിവസത്തിനിടെ പുലി മൂന്ന് പശുക്കളെ കൊന്നിരുന്നു.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം സതി രവി, മലയോര സംരക്ഷണ സമിതി പ്രസിഡൻ്റ് ഇ.എ. ഓമന എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ കണ്ട് ആവശ്യം അറിയിച്ചതിനെ തുടർന്നാണ് കൂട് സ്ഥാപിച്ചത്.
Get more updates from Pudukad News on Google


