Skip to content
November 15, 2026
⌕

എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു; 7000 വിമാനങ്ങളെ ബാധിക്കും, അമേരിക്കയില്‍ അസാധാരണ നടപടി. ഏവിയേഷന്‍ ട്രാക്കറായ ഫ്‌ലൈറ്റ് അവെയറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 7,000 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.

November 14, 2026
Share this post to

വാഷിങ്ടന്‍: അമേരിക്കയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട മുഴുവന്‍ വിമാന സര്‍വീസുകളും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍(എഫ്എഎ) താത്കാലികമായി നിര്‍ത്തിവച്ചു. 


എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളിലെ ആശയവിനിമയ സംവിധാനത്തിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്ന് എഫ്എഎ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി.


വിമാന സര്‍വീസുകളുടെ വിലക്ക് നാല് മണിക്കൂറുകള്‍ക്ക് ശേഷം ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചു.അസാധാരണമായ സാഹചര്യങ്ങള്‍ കണക്കിലെടുത്തും യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയുമാണ് വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.


ഏവിയേഷന്‍ ട്രാക്കറായ ഫ്‌ലൈറ്റ് അവെയറിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 7,000 വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. വിമാന സര്‍വീസുകള്‍ നിയന്ത്രിക്കുന്ന രാജ്യത്തുടനീളമുള്ള 22 റീജിയണല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെയാണ് കമ്മ്യൂണിക്കേഷന്‍ തകരാര്‍ ബാധിച്ചതെന്ന് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി അറിയിച്ചു. 


സംഭവത്തെക്കുറിച്ച് എഫ്എഎ. സാങ്കേതിക വിദഗ്ധര്‍ പ്രശ്‌നം പരിശോധിച്ച് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമങ്ങളോ സൈബര്‍ ആക്രമണങ്ങളോ ഉള്ളതായി ഇതുവരെ സൂചനകളൊന്നുമില്ലെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍ അറിയിച്ചു. 

2023 ജനുവരിയില്‍ എഫ്എഎയുടെ പ്രധാന കംപ്യൂട്ടര്‍ സംവിധാനം തകരാറിലായതിനുശേഷം രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. അതിനുമുമ്പ്, 2001 സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനു ശേഷമാണ് അമേരിക്കയില്‍ ഇത്തരമൊരു നടപടിയുണ്ടായത്.

Get more updates from Pudukad News on Google