Skip to content
November 15, 2026
⌕

അടച്ചിട്ട കുട്ടികളുടെ പാർക്ക്, പ്രതിഷേധ സമരവുമായി കോൺഗ്രസ്.

November 14, 2026
Share this post to

ഗുരുവായൂർ: മാസങ്ങളായി അടഞ്ഞ് കിടക്കുന്ന കിഴക്കനടയിലെ ഗുരുവായൂർ നഗരസഭ കുട്ടികളുടെ പാർക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പാർക്കിന് മുന്നിൽ ശിശുദിനത്തിൽ പ്രതിഷേധ സമരം നടത്തി. വീരവാദങ്ങളും , വീമ്പിളക്കലും മതിയാക്കി ഇനിയും പാർക്ക് തുറന്ന് കൊടുത്തിലെങ്കിൽ വരും ദിനങ്ങളിൽ പ്രതിഷേധ പരമ്പര സൃഷ്ടിക്കുമെന്ന മുന്നറിയിപ്പ് നൽകി ആരംഭം കുറിച്ച പ്രതിക്ഷേധസമരം നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട് ഉൽഘാടനം ചെയ്തു.

മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.കെ.രജ്ജിത്ത് അധ്യക്ഷനായി.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറിമാരായ സി.എസ്.സൂരജ്,നിഖിൽ ജി കൃഷ്ണൻ,നിയോജകമണ്ഡലം സെക്രെട്ടറിയും നഗരസഭാ കൗൺസിലറുമായ വി.എസ്.നവനീത്,അക്ഷയ് മുരളീധരൻ,മനീഷ് നീലമന,നിധിൻ.എം.ജി,ഹരികൃഷ്‌ണൻ ചാമുണ്ടെശ്വരി,വിപിൻ വലേങ്കര,സുമേഷ്.കെ.സി,ശ്രീരാഗ്,മനുപ്രസാദ്. എം.ജി, എന്നിവർസംസാരിച്ചു,

നേതാക്കളായ ബാലൻ വാറണാട്ട്,വി. കെ.സുജിത്, പ്രതീഷ് ഓടാട്ട്, രഞ്ജിത്ത് പാലിയത്ത്,കൃഷ്ണദാസ് പൈക്കാട്ട്,കൗൺസിലർമാരായ എം.വി.ബിജു,സുഷ ബാബു,പ്രിയ രാജേന്ദ്രൻ,മഹിജ എന്നിവർ നേതൃത്വം നൽകി

Get more updates from Pudukad News on Google