Skip to content
November 15, 2026
⌕

ഷൊര്‍ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി; ട്രെയിനുകള്‍ വൈകുന്നു. ട്രെയിനിന്റെ പിന്‍ഭാഗമാണ് പാളം തെറ്റിയത്

November 14, 2026
Share this post to

പാലക്കാട്: ഷൊര്‍ണൂരില്‍ ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. കൊച്ചിന്‍ പാലത്തിന് സമീപമായിരുന്നു സംഭവം. ട്രെയിനിന്റെ പിന്‍ഭാഗമാണ് പാളം തെറ്റിയത്.


പ്രധാനപാതയായതിനാല്‍ മറ്റു ട്രെയിനുകള്‍ വൈകിയോടുകയാണ്. തൃശ്ശൂര്‍ ഭാഗത്തുനിന്നുമെത്തുന്ന ട്രെയിനുകള്‍ വള്ളത്തോള്‍ നഗറില്‍ പിടിച്ചിട്ടിരിക്കുകയാണ്. 


ബോഗി ഉയര്‍ത്താനുള്ള ശ്രമം തുടരുന്നു. സാങ്കേതിക വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രശ്‌നം ഉടന്‍ പരിഹരിച്ച് ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു.

Get more updates from Pudukad News on Google