Skip to content
November 16, 2026
⌕

പീച്ചി മുതൽ തൃശ്ശൂര്‍ വരെ ജലവിതരണം തടസ്സപ്പെടും

November 15, 2026
Share this post to

തൃശ്ശൂർ കോർപ്പറേഷൻ അമൃത് 1.0 വാട്ടർ സപ്ലൈ സെക്ടറിൽ ഉൾപ്പെടുത്തി പീച്ചി മുതൽ തേക്കിൻകാട് വരെ 18.7 കി.മീറ്റർ ദൂരത്തിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഭാഗമായി പീച്ചിയിൽ കണക്ഷൻ നൽകുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ 16/11/2026 20/11/2026 വരെയുള്ള ദിവസങ്ങളിൽ പ്ലാൻറ് അടച്ചിടുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്. ആയതിനാൽ 16/11/2026 മുതൽ 20/11/2026 വരെയുള്ള ദിവസങ്ങളിൽ പീച്ചിയിൽ നിന്നുള്ള ശുദ്ധജല വിതരണം തടസ്സപ്പെടുന്ന വിവരം പൊതുജനങ്ങളെ അറിയിക്കുന്നതിന് താത്പ്പര്യപ്പെടുന്നു. ഈ ദിവസങ്ങളിൽ ആവശ്യാനുസരണം കുടിവെളളം വിതരണം നടത്തുന്നതിനായി ശുദ്ധജലം സംഭരിയ്ക്കുന്നതിനും, ആയത് വിതരണം ചെയ്യുന്നതിനായി കോർപ്പറേഷൻ്റെ ടാങ്കർ ലോറികൾ മുടക്കമില്ലാതെ പ്രവർത്തിയ്ക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Get more updates from Pudukad News on Google