Skip to content
November 16, 2026
⌕

ശ്രീമാനവേദ സുവർണ്ണമുദ്ര പുരസ്കാരങ്ങൾ നാളെ സമ്മാനിക്കും

November 15, 2026
Share this post to

ഗുരുവായൂർ : ദേവസ്വം കൃഷ്ണഗീതി ദിനാഘോഷം നാളെ ( തിങ്കളാഴ്ച ) നടക്കും. ശ്രീഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന് ആധാര ഗ്രന്ഥമായ കൃഷ്ണഗീതി ശ്രീമാനവേദ കവി രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ച ദിനത്തിൻ്റെ സ്മരണയ്ക്കാണ് തുലാം 30 കൃഷ്ണ ഗീതി ദിനമായി ദേവസ്വം ആചരിക്കുന്നത് .രാവിലെ 6 മണിക്ക് മാനവേദ സമാധിയിൽ പ്രഭാതഭേരി. തുടർന്ന് 9 മണി മുതൽ കൃഷ്ണനാട്ടവും കൃഷ്ണ ഗീതിയും എന്ന വിഷയത്തിൽ നാരായണീയം ഹാളിൽ സെമിനാർ നടക്കും.

വൈകിട്ട് 5ന് സാംസ്കാരിക ഘോഷയാത്ര .ആറുമണിയോടെ സാംസ്കാരിക സമ്മേളനവും കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാര സമർപ്പണവും ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. ദേവസ്വം ചെയർമാൻ .എ.വി.ഗോപിനാഥ് ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .കെ .എസ് ബാലഗോപാൽ , എം.യു. ഷിനിജ, അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാൽ ,കഥകളി ആചാര്യൻ ഡോ.സദനം കൃഷ്ണൻകുട്ടി എന്നിവർ സന്നിഹിതരാകും

കളിയോഗം ആശാനും തൊപ്പി മദ്ദളം ആശാനുമായ .രമേശൻ കരുമത്തിലിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്കാരം. വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരം ചുട്ടി ആശാൻ പി.ആർ.ശിവകുമാറിനാണ്.

Get more updates from Pudukad News on Google