Skip to content
November 17, 2026
⌕

പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് വാർഷികാഘോഷം ഓണോത്സവം 2026 വർണ്ണാഭമായി സംഘടിപ്പിച്ചു

November 16, 2026
Share this post to

കുവൈത്ത്: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച വാർഷികാഘോഷം ഓണോത്സവം 2026 എന്ന പേരിൽ ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ ആഡിറ്റോറിയത്തിൽ വിവിധ പരിപാടികളോടെ നടന്നു. 

Untitled

സംഘടനയുടെ പ്രസിഡന്റ്  രമേശ് ചന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കുവൈറ്റിലെ സാമൂഹിക രാഷ്ടിയ പ്രവർത്തകൻ വിപിൻ മങ്ങാട്ട് ഉത്ഘാടനം നിർവഹിച്ചു.  ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ സംഘടനാ വിവരണം നടത്തി.

Untitled

അൽ മുസൈനി ഗ്രൂപ്പ് പ്രതിനിധി ശിവാനന്ദൻ മാധവൻ കുവൈറ്റിലെ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ വിവിധ സംഘടന നേതാക്കളും  മാധ്യമപ്രവർത്തകരുമായ ഷംസു താമരക്കുളം, ലിബിൻ മുഴക്കുന്ന്, റസാഖ് ചെറുതുരുത്തി,  റഫീഖ് ഒളവറ.അനിൽ പി അലക്സ്, അമാനുള്ള സംഘടനാ ജോയിന്റ് സെക്രട്ടറി ലക്ഷ്മി, വനിതാ സെക്രട്ടറി ആര്യ നിഷാന്ത് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Untitled

സംഘടനയിലെ അംഗങ്ങൾ അവതരിപ്പിച്ച  വിവിധ കലാപരിപാടികൾ, ഓണസദ്യ, മീഡിയ ടീമിൻറെ പ്രത്യേക പരിപാടി, പ്രതീക്ഷ മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേള എന്നിവ വർണ്ണാഭമായി നടന്നു.

Untitled

പ്രോഗ്രാം ജനറൽ കൺവീനർ ജോയ് തോമസ് സ്വാഗതവും ട്രഷർ വിജോ പി തോമസ് നന്ദിയും രേഖപ്പെടുത്തി.
പരിപാടികൾക്ക് ഗിരീഷ്, മുസ്തഫ മുന്ന, അനിൽ, അനന്തു, ശാന്തി സജി, ഷൈലജ, വിൻസൻറ്, വത്സ ഔസേപ്പ്, വിഷ്ണു, ഷിനോ, ബീന എന്നിവരോടൊപ്പം വിവിധ യൂണിറ്റുകളുടെ കൺവീനർമാർ സെക്രട്ടറിമാർ ട്രഷറർമാർ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി

Get more updates from Pudukad News on Google