Skip to content
November 17, 2026
⌕

‘ദുഃഖത്തോടെയും നന്ദിയോടെയും പടിയിറങ്ങുന്നു’; ജെൻസൻ ഹുവാങ്ങിന്റെ രാജിയിൽ പ്രതിഷേധിച്ച് എൻവിഡിയ എൻജിനീയർ രാജിവച്ചു | Nvidia robotics engineer resignation

November 16, 2026
Share this post to
Nvidia robotics engineer resignation

എൻവിഡിയയുടെ ദീർഘകാല സിഇഒ ജെൻസൻ ഹുവാങ്ങിന്റെ രാജിക്ക് പിന്നാലെ കമ്പനിയിലെ മുതിർന്ന റോബോട്ടിക്സ് എൻജിനീയർ ജോലി രാജിവച്ചു. ഹുവാങ് രൂപപ്പെടുത്തിയ തൊഴിൽസംസ്കാരവും എൻജിനീയറിങ് കാഴ്ചപ്പാടുമാണ് കമ്പനിയിൽ തുടരാൻ തന്നെ പ്രേരിപ്പിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ പടിയിറക്കം സ്വന്തം ജോലി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചെന്നും ജീവനക്കാരനായ ഡാരെൽ ഡായ് വ്യക്തമാക്കി. (Nvidia robotics engineer resignation)

ഷാങ്ഹായിൽ റോബോട്ട് റിസർച്ച് എൻജിനീയറായി ജോലി ചെയ്തിരുന്ന ഡായ്, സാമൂഹികമാധ്യമമായ എക്സിലൂടെയാണ് രാജിവെച്ച വിവരം അറിയിച്ചത്. നവംബർ 12നാണ് ഹുവാങ് സിഇഒ സ്ഥാനം ഒഴിഞ്ഞത്. വ്യക്തിപരമായ വിവാദങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെയായിരുന്നു രാജി. തുടർന്ന് കോലെറ്റ് ക്രെസിനെ ഇടക്കാല സിഇഒയായി കമ്പനി നിയമിച്ചു. ഹുവാങിന്റെ അഭാവം മാത്രമല്ല, വിഷയം കൈകാര്യം ചെയ്ത കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ നടപടികളും രാജിക്ക് കാരണമായെന്ന് ഡായ് പറഞ്ഞു. ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തനിക്കറിയില്ലെന്നും ഒരു നേതാവും പരിശോധനകൾക്ക് അതീതനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സംഭവത്തിന്റെ അന്തിമഫലം അംഗീകരിക്കാൻ പ്രയാസമുണ്ടായിരുന്നുവെന്നും ഡായ് കൂട്ടിച്ചേർത്തു.

ഹുവാങ് രൂപപ്പെടുത്തിയ തൊഴിൽ അന്തരീക്ഷത്തെയും അദ്ദേഹം പ്രശംസിച്ചു. എൻജിനീയർമാർക്ക് പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും റിസ്ക് ഏറ്റെടുക്കാനും പിഴവുകളിൽനിന്ന് പഠിക്കാനും കമ്പനിയിൽ അവസരമുണ്ടായിരുന്നുവെന്ന് ഡായ് പറഞ്ഞു. ജീവനക്കാരുടെ ‘ടോപ് 5’ ഇമെയിലുകൾ ഹുവാങ് വായിക്കുകയും അവരുടെ പ്രവർത്തനങ്ങളിൽ നേരിട്ട് താൽപര്യം കാണിക്കുകയും ചെയ്തിരുന്നു. ഇതിലൂടെ വലിയ കമ്പനിക്കുള്ളിലും ഓരോ എൻജിനീയർക്കും സ്വന്തം ആശയങ്ങൾ പരിഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഹുവാങിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ട് എൻവിഡിയ ജീവനക്കാരുടെ ആഭ്യന്തര സന്ദേശവേദികളിൽ 1,600ലേറെ കമന്റുകൾ വന്നതായും ഓൺലൈൻ നിവേദനത്തിൽ 1.5 ലക്ഷത്തിലധികം പേർ ഒപ്പിട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഹുവാങിന് തന്റെ ഭാഗം വിശദീകരിക്കാൻ മതിയായ അവസരം നൽകാതെയാണ് പുറത്താക്കിയതെന്ന ആശങ്കയാണ് പ്രചാരണത്തിന് പിന്നിലെന്ന് ‘സ്റ്റാൻഡ് വിത്ത് ജെൻസൻ’ ക്യാംപെയ്ൻ സംഘാടകർ അറിയിച്ചു. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ എല്ലാ ജീവനക്കാരുമായും പങ്കുവെക്കാൻ കമ്പനിയുടെ ഡയറക്ടർ ബോർഡിന് കഴിയില്ലെന്നാണ് മറുവാദം.

Summary: Nvidia robotics engineer Darrell Dai has resigned following Jensen Huang’s departure as CEO. Dai praised Huang’s engineering culture and expressed disappointment over the board’s handling of the situation.

Get more updates from Pudukad News on Google