കാസർഗോട്ട് യുവാവ് വെടിയേറ്റ് മരിച്ചു: കവിളിൽ വെടിയേറ്റ നിലയിൽ, സമീപത്ത് നായാട്ടിന് ഉപയോഗിക്കുന്ന തോക്ക് | Youth Found Dead

കാസർഗോഡ്: കാട്ടിപ്പള്ളത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. ഹൈദർ അലി (27) ആണ് മരിച്ചത്. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Youth Found Dead With Gunshot Wound in Kasaragod Hunting Gun Recovered)
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഹൈദർ അലി സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിൽ മറിഞ്ഞുകിടക്കുന്നത് സുഹൃത്താണ് ആദ്യം കണ്ടത്. ഉടൻ തന്നെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വിവരമറിഞ്ഞ് ആദൂർ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നായാട്ടിനായി ഉപയോഗിക്കുന്ന തരത്തിലുള്ള തോക്ക് കണ്ടെടുത്തത്. യുവാവിന്റെ കവിളിൽ വെടിയേറ്റ പാടുണ്ട്. കണ്ടെടുത്ത തോക്കിൽ മുഴുവൻ തിര നിറച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Story Summary
A 27-year-old expatriate, Hyder Ali, was found dead under mysterious circumstances with a gunshot wound to his cheek at Kattipallam near Bovikanam in Kasaragod early morning. Adhur police recovered a fully loaded hunting gun from the spot where his scooter was found overturned and have launched an investigation into whether he was out hunting or if foul play was involved.




